മുംബൈ
റിസര്‍വ് ബാങ്ക് വായ്പാനയം ഓഹരിവിപണിയെ തുണച്ചില്ല. 215 പോയിന്‍റ് നഷ്ടത്തില്‍ 10,765-ല്‍ തുടങ്ങിയ സെന്‍സെക്സ് ചാഞ്ചാട്ടത്തിനൊടുവില്‍ റെഡ്സോണില്‍ത്തന്നെ ക്ലോസ്ചെയ്തു. 81 പോയിന്‍റ് നഷ്ടത്തില്‍ 10,898.11-ല്‍. നിഫ്റ്റി 11.8 പോയിന്‍റ് നഷ്ടപ്പെടുത്തി 3,365.30-ല്‍.
ബാങ്കിങ് ഓഹരികള്‍ മൂന്നുശതമാനം നഷ്ടത്തിലാണു ക്ലോസ് ചെയ്തത്. ഒരു ഘട്ടത്തില്‍ തിരിച്ചുവരവിന്‍റെ സൂചന കാണിച്ചെങ്കിലും നീണ്ടുനിന്നില്ല. ഉച്ചയോടെ നിക്ഷേപകര്‍ വാങ്ങല്‍ താത്പര്യം കാണിച്ചിരുന്നു. 11,069- വരെ സൂചിക ഉയര്‍ന്നു.
ഓട്ടൊ, ക്യാപ്പിറ്റല്‍ ഗുഡ്സ് കമ്പനികള്‍ക്കും നഷ്ടം തന്നെ. ടാറ്റാ സ്റ്റീലിന് 7% നഷ്ടം. ഐസിഐസിഐ ബാങ്ക് 6.5%, സ്റ്റെര്‍ലൈറ്റ് 4% എന്നിങ്ങനെയാണു നഷ്ടക്കണക്ക്. എന്നാല്‍, ഭാരതി എയര്‍ടെല്‍, ഡിഎല്‍എഫ്, ഹിന്‍ഡാല്‍കോ എന്നീ കമ്പനികള്‍ നേട്ടമുണ്ടാക്കി.
ആഗോള വിപണിയും വന്‍നഷ്ടത്തില്‍. യുഎസില്‍ ഡൗ ജോണ്‍സ് 290 പോയിന്‍റ് നഷ്ടത്തി(3.56% )ലേക്കു പതിച്ചു. എസ്ആന്‍ഡ്പി 37 പോയിന്‍റ് (4.28%) നഷ്ടത്തില്‍. ജാപ്പനീസ് സൂചിക നിക്കി 213 പോയിന്‍റ് നെഗറ്റീവ്. ഹോങ്കോങ് സൂചിക ഹാങ്സെ ങ് 465 പോയിന്‍റ് താഴെ.
Close...
Maximum Character Allowed -
4000