Wednesday, February 08, 2012   8:56 PM IST
Supplements
Home>> Vaartha Life>> Economix
Economix
ലേലത്തുകയും ആകാശത്തോളം
Wednesday, April 22, 2009
|
|
|
മുപ്പതു വര്‍ഷമായി തുരുമ്പ് പിടിച്ചു കിടന്നിരുന്ന സ്പിറ്റ് ഫയര്‍ വിമാനത്തിനു കിട്ടിയ വില പതിമൂന്ന് കോടിയിലധികം രൂപ. വിമാനം സ്വന്തമാക്കിയ ബ്രിട്ടീഷ് സാഹസികന്‍ സ്റ്റീവ് ബ്രൂക്ക്സിന് സ്പിറ്റ്ഫയറിനെ പ്രദര്‍ശനവസ്തുവാക്കാന്‍ യാതൊരു താല്‍പ്പര്യവുമില്ല. തന്‍റെ സാഹസികതയ്ക്ക് കൂട്ടായി വിമാനം ഓടിച്ചു നടക്കാന്‍ തന്നെയാണ് സ്റ്റീവിന്‍റെ പ്ലാന്‍.

ആദ്യമായാണ് ഇത്രയും കൂടിയ തുകയ്ക്ക് സ്പിറ്റ്ഫയര്‍ വിമാനം വിറ്റു പോകുന്നത്. ദക്ഷിണാഫ്രി ക്കയിലെ സ്ക്രാപ്യാര്‍ഡില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു വിമാനം. 1944ല്‍ ബ്രിട്ടനില്‍ നിര്‍മിച്ച സ്പിറ്റ്ഫയര്‍ 1948ല്‍ ദക്ഷിണാഫ്രി ക്കന്‍ എയര്‍ ഫോഴ്സ് വാങ്ങി. സേവനത്തിന്‍റെ വര്‍ഷങ്ങളൊരുപാട് കടന്നു പോയി. ഒടുവില്‍ 1979ല്‍ ആകാശത്തെ സേവനം അവസാനിപ്പിച്ച് വിശ്രമത്തില്‍. ഇതിനിടയില്‍ സ്പിറ്റ്ഫയര്‍ വിമാനത്തിന്‍റെ ഉടമകള്‍ മാറിമാറി വന്നു. ലേലത്തിനു മുന്‍പ് ഈ വിമാനം പറന്നത് മുന്‍ ഉടമ പോള്‍ പോര്‍ട്ടലിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാന്‍.

നോര്‍ത്ത് ലണ്ടനിലെ ആര്‍എഎഫ് മ്യൂസിയത്തില്‍ ബൊന്‍ഹാംസിന്‍റെ നേതൃത്വത്തിലാണ് ലേലം നടന്നത്. ഈ ലേലത്തുക റെക്കോഡാണെന്ന് ബൊന്‍ഹാംസ് അധികൃതര്‍. വിമാനം സ്വന്തമാക്കിയ ബ്രൂക്ക്സും സാധാരണക്കാരനല്ല. നോര്‍ത്ത് പോളില്‍ നിന്ന് സൗത്ത് പോളിലേക്ക് ഹെലികോപ്റ്റര്‍ പറത്തിയും, ദൂരങ്ങളിലേക്ക് യാത്ര ചെയ്തും തന്‍റെ സാഹസിക ജീവിതത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതി ചേര്‍ക്കുന്നയാളാണ് ബ്രൂക്ക്സ്. ലേലത്തുക അല്‍പ്പം കൂടിപ്പോയെന്ന് ബ്രൂക്ക്സ്. എങ്കിലും ജീവിതത്തിലെ ഏറ്റവും വിലയേറിയ ഒന്നാണ് സ്വന്തമാക്കിയതെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

റുപതടി ഉയരത്തില്‍ ഒരു സ്ത്രീയുടെ മുഖം. അവള്‍ സ്വപ്നം കാണുകയാണ്, ഗ്രേറ്റ് മാഞ്ചസ്റ്ററിന്‍റെയും മെഴ്സിസൈഡ് നഗരത്തിന്‍റെയും ഗേറ്റ് വേ ആകുമെന്ന സ്വപ്നത്തിലായിരിക്കണം ആ സുന്ദരീശില്‍പ്പം. അടുത്തമാസം അനാച്ഛാദനം ചെയ്യുന്ന ശില്‍പ്പത്തിന്‍റെ പേര് ഡ്രീം. സ്വപ്നം കാണുന്ന സ്ത്രീയുടെ അറുപതടി ഉയരമുള്ള മുഖം മാത്രമായൊരു ശില്‍പ്പം. ബ്രിട്ടനിലെ മെഴ്സിസൈഡ് മോട്ടോര്‍വേയുടെ സമീപമുള്ള കൂറ്റന്‍ ശില്‍പ്പത്തിനു മറ്റൊരു ലക്ഷ്യം കൂടി, ഗേറ്റ്ഷെഡിലെ എയ്ഞ്ചല്‍ ഒഫ് നോര്‍ത്ത് ശില്‍പ്പത്തെ തോല്‍പ്പിക്കുക.

പ്രി കാസ്റ്റ് കോണ്‍ക്രീറ്റും മാര്‍ബിളും ചേര്‍ന്നുള്ള മിക്സാണ് ശില്‍പ്പം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. തൊണ്ണൂറോളം വലിയ മാര്‍ബിള്‍ കഷണങ്ങള്‍ ഇതിനു വേണ്ടി ഉപയോഗിക്കുന്നു. വലിയ കഷണങ്ങള്‍ മുകളിലെത്തിക്കുക അധ്വാനമേറിയ പണിയായിരുന്നെന്നു ശില്‍പ്പി സ്പെയിനില്‍ നിന്നുള്ള ജൊമി പ്ലെന്‍സ. ഏകദേശം മൂന്നു വര്‍ഷത്തിലേറെയെടുത്തു ഈ ഡ്രീം പ്രൊജക്റ്റ് നിര്‍മിക്കാന്‍. കണ്ണുകള്‍ അടച്ചു നില്‍ക്കുന്ന ഈ സ്ത്രീശില്‍പ്പം സെയ്ന്‍റ് ഹെലന്‍റെ ഓര്‍മയ്ക്ക് കൂടിയാണ്.

ഡ്രീം ശില്‍പ്പം അവസാന മിനുക്ക് പണിയിലാണ്. സെയ്ന്‍റ് ഹെലന്‍സ് ബറോ കൗണ്‍സിലിന്‍റെ നേതൃത്വത്തിലുള്ള ശില്‍പ്പനിര്‍മാണം, വ്യാപകമായ എതിര്‍പ്പുകളും ഉയര്‍ത്തിക്കഴിഞ്ഞു. പതിനാല് കോടിയിലധികം രൂപ മുടക്കിയാണ് നിര്‍മാണം. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത്് ഇത്രയും പണം മുടക്കിയൊരു ശില്‍പ്പം നിര്‍മിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നു ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്.

ആരോപണങ്ങളൊന്നും അധികൃതരെ തളര്‍ത്തുന്നില്ല. ഫൈനല്‍ റിസല്‍ട്ട് വളരെ മനോഹരമായിരിക്കുമെന്ന് ഡ്രീം പ്രൊജക്റ്റിന്‍റെ സ്പോക്ക്പെഴ്സണ്‍ കാതറിന്‍ ബ്രെയ്ത്ത്വെയ്റ്റ്. ശില്‍പ്പത്തിന്‍റെ ജനനം കണ്ടിരിക്കുന്നതു നാട്ടുകാര്‍ക്ക് വളരെ രസകരമായ അനുഭവമായിരുന്നെന്ന് കാതറിന്‍. എതിര്‍പ്പുകള്‍ക്കിടയിലും ശില്‍പ്പം ഉയരുകയാണ്. വലിയ ക്രെയ്നില്‍ മുകളിലെത്തി അവസാന മിനുക്കു പണികള്‍.



,
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code