Tuesday, February 09, 2010   8:12 PM IST
Supplements
Home>> Vaartha Life>> Trendz
Trendz
ഒരു ചുവടുവയ്പ്പ് സേഫ് ഫുഡിലേക്ക്
Wednesday, April 22, 2009
|
|
|
ജോസഫ് റോയ്

എഴുപതുകളിലെ ഹരിത വിപ്ലവത്തിനു ശേഷം കാര്‍ഷികരംഗത്ത് മറ്റൊരു വിപ്ലവത്തിന് അരങ്ങൊരുങ്ങുന്നു. എങ്ങിനെയും കാര്‍ഷിക ഉല്‍പ്പാദനം കൂട്ടുക എന്നല്ല. കഴിക്കാന്‍ കൊള്ളാവുന്നത് ഉല്‍പ്പാദിപ്പിക്കുക എന്നാണ് പുതിയ നയം. രാസവളങ്ങളും കീടനാശിനികളും അടുത്തുപോലും ചെല്ലാത്ത വിളകള്‍ക്കാണ് ഇന്ന് ആഗോള മാര്‍ക്കറ്റിലും ഡിമാന്‍റ്.

വിളവിന് ആരോഗ്യ സുരക്ഷയുമായി ബന്ധമുണ്ടെന്ന ആശയത്തിന് കേരളത്തിലും പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്നു. ജൈവകൃഷിയെക്കുറിച്ചു മലയാളി ഇന്നു കാര്യമായി ചിന്തിക്കുന്നതു ശുഭലക്ഷണ മാണ്. നാടന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളെ മലയാളി സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു. വില അല്‍പ്പം കൂടിയാലും നാടന്‍ മതി എന്നു പറയുന്നവരുടെ എണ്ണം കൂടി വരുന്നു. സേഫ് ഫുഡ് തെരഞ്ഞെടുക്കാന്‍ മലയാളി ശ്രമിക്കുന്നത് നല്ല ലക്ഷണമാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളിലൂടെ ഇതു കഴിക്കുന്ന മലയാളിക്കു കെമിക്കലുകളാണ് ഫ്രീയായി ലഭിക്കുന്നത്. ശരീരത്തിലെ വൃക്ക,പാന്‍ക്രിയാസ് തുടങ്ങിയവയുടെ തകരാറുകളാണു പ്രഥമ ലക്ഷണമായി കാണുന്നത്. മലയാളി ഏറെ വൈകാതെ മരുന്നിനും അടിമയാകുന്നു. ഇതൊക്കെ ഒഴിവാക്കാന്‍ ജൈവകൃഷി വ്യാപകമാക്കണമെന്നാണ് കൊച്ചിയിലെ തൃക്കാക്കര യില്‍ തുടരുന്ന നാലാമതു ജൈവകാര്‍ഷിക മേള ആഹ്വാനം ചെയ്യുന്നത്.

ജൈവമേളയ്ക്ക് നല്ല ജനപിന്തുണയാണു കിട്ടുന്നത്. ജൈവ വൈവിധ്യ സംരക്ഷണം,ജൈവകൃഷി വ്യാപനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഈ മേള. ബ്ലാക്ക് റോസ്,വെള്ളാരന്‍, മയില്‍പ്പീലി തുടങ്ങിയ 32 മാമ്പഴങ്ങളേയും പരിചയപ്പെടുത്തുന്നു. കാര്‍ഷിക സര്‍വകലാശാലകള്‍,സര്‍ക്കാര്‍-സ്വയംഭരണ സ്ഥാപനങ്ങള്‍,കാര്‍ഷിക വികസന ഏജന്‍സികള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു ജൈ വ കാര്‍ഷിക ഉല്‍പ്പന്ന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓര്‍ഗാനിക് കേരള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഫെയറില്‍ ജൈവ മാലിന്യ സംസ്കര ണ രംഗത്തുപ്രവര്‍ത്തിക്കുന്ന നിരവധി ചാരിറ്റി സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്.

തൃക്കാക്കര ഗ്രാമ പഞ്ചായത്ത് കോഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, ശ്രീലക്ഷ്മി ഹാന്‍ഡിക്രാഫ്റ്റ്സ് തൃശൂര്‍, ആള്‍ട്ടര്‍ മീഡിയ തൃശൂര്‍, ഉറവ് വയനാട്, സുമേനി ബയോ മന്യുവര്‍ ആന്‍ഡ് ബി എനര്‍ജി സിസ്റ്റംസ്, കീ സ്റ്റോണ്‍ കോട്ടഗിരി,ഇന്‍ഫാക്റ്റ് കോട്ടയം, എസ്എന്‍ എ ആയുര്‍വേദ ഔഷധശാല തുടങ്ങിയവ ഫെയറില്‍ പങ്കെടുക്കുന്നു.

ജൈവക്കൃഷി സജീവമായ ആലപ്പുഴ, തൃശൂര്‍, ഇടുക്കി, വയനാട്, എറണാകുളം എന്നീ ജില്ലകളിലെ കര്‍ഷകരില്‍ നിന്നും ശേഖരിച്ച ജൈവ കാര്‍ഷിക ഉല്‍പന്നങ്ങള്‍ മേളയില്‍ അണിനിരക്കുന്നു. ഇടുക്കിയില്‍ നിന്നുള്ള ശീത പച്ചക്കറി, അപൂര്‍വ പഴങ്ങള്‍, പരമ്പരാഗത മായി ഉപയോഗിച്ചിരുന്ന കയര്‍ , മുള, പനമ്പായ, ചിരട്ട, നാരുകള്‍ എന്നിവ കൊണ്ടുള്ള ഉല്‍പ്പന്നങ്ങ ളും പ്രദര്‍ശനത്തിനുണ്ട്. സ്വാഭാവി ക ഫൈബറുകളായ ചണം,കയര്‍ ,സിസാല്‍,മുള ,ചൂരല്‍ എന്നിവ ഉപയോഗിച്ചുള്ള വസ്തുക്കളുടേ യും ഔഷധ സസ്യങ്ങളുടെയും പ്രദര്‍ശനം ശ്രദ്ധേയം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code