ലണ്ടന്‍
അര്‍ഷാവിന്‍ വില തെളിയിച്ചു. ലിവര്‍പൂളിനെതിരേ അവരുടെ തട്ടകത്തില്‍ നാല് എണ്ണം പറ ഞ്ഞ ഗോളുകള്‍ ആഴ്സനലിനാ യി വലയിലാക്കിയത് ഈ സീസനിലെത്തിയ അര്‍ഷാവിന്‍. 1946നു ശേഷം ലിവര്‍ ഹോം ഗ്രൗണ്ടില്‍ നാലു ഗോളുകള്‍ സ്വന്തമാക്കുന്ന ആദ്യതാരവുമായി ഈ റഷ്യന്‍ താരം. ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂള്‍- ആഴ്സനല്‍ മത്സരം 4-4 സമനിലയില്‍ അവ സാനിച്ചു.
ലീഗ് ലീഡേഴ്സ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പോയിന്‍റ് നില യി ല്‍ മറികടക്കുകയെന്ന ലക്ഷ്യത്തോടെ ഗണ്ണേഴ്സിനെതിരേ ഇറങ്ങിയ ആഴ്സനല്‍ അര്‍ഷാവി ന്‍ മായയില്‍ മയങ്ങി. 93-ാം മിനിറ്റുവരെ ആഴ്സനല്‍ 4-3 നു ലീഡ് ചെയ്തു. മത്സരത്തിലെ ര ണ്ടാം ഗോളോടെ ബനയൂനാണ് അവസാന മിനിറ്റില്‍ ലിവറിനെ ഹോം ഗ്രൗണ്ടിലെ തോല്‍വിയെ ന്ന നാണക്കേടില്‍നിന്ന് രക്ഷിച്ചത്. ഫെര്‍ണാന്‍ഡോ ടോറസും രണ്ടുഗോളുകള്‍ നേടി. പോയിന്‍റ് ടേബിളില്‍ 33 മത്സരങ്ങള്‍ കളിച്ച ലിവര്‍പൂളിനും 31 മത്സരങ്ങള്‍ക്കിറങ്ങിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡി നും 71 പോയിന്‍റു വീതം. മൂന്നാംസ്ഥാനത്തുള്ള ചെല്‍സിക്ക് 32 മത്സരങ്ങളില്‍നിന്ന് 67 പോയിന്‍റ്.
സ്പാനിഷ് ലീഗില്‍ ഗെറ്റഫെക്കെതിരേ പിന്നില്‍നിന്നു പൊരുതിക്കയറി റയല്‍ മാഡ്രിഡ് 3-2 വിജയം നേടി. ഗൊണ്‍സാലോ ഹിഗ്വയിന്‍ ഇഞ്ചുറി ടൈ ഗോളടക്കം രണ്ടുഗോളുകളും ഗൂട്ടി ഒരു ഗോ ളും സ്വന്തമാക്കി. ഇതോടെ ഒന്നാംസ്ഥാനക്കാരായ ബാഴ്സ ലോണയുമായുള്ള പോയിന്‍റ് വ്യത്യാസം മൂന്നായി കുറച്ചു.
Close...
Maximum Character Allowed -
4000