സ്മാര്‍ട്ട് സിറ്റി ചര്‍ച്ചയ്ക്കു നടപടിയില്ല
തിരുവനന്തപുരം
അരവിന്ദ്
സ്മാര്‍ട്ട് സിറ്റി നിര്‍മാണം മുടങ്ങി ദിവസങ്ങളായിട്ടും ദുബായ് ടീകോം കമ്പനിയുമായി ചര്‍ച്ചയ്ക്കു സര്‍ക്കാര്‍ നടപടിയായില്ല. ആശയവിനിമയം പരമാവധി താമസിപ്പിക്കുന്നതിനാണു സര്‍ക്കാര്‍ ശ്രമം. ടീകോമിനെതിരേ നിയമ നടപടി വേണമെന്നാണ് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിനെ എതിര്‍ത്ത മന്ത്രിമാര്‍ സമവായ ചര്‍ച്ചയാണു നിര്‍ദേശിച്ചത്.
ഐടി വകുപ്പു മുഖ്യമന്ത്രിയുടെ കീഴിലായിട്ടും ടീകോമുമായി ആശയ വിനിമയം നടത്താന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടില്ല. രണ്ടുമാസം മുന്‍പു ടീകോം അധികൃതര്‍ മുഖ്യമന്ത്രിയുമായി നേരില്‍ ചര്‍ച്ച നടത്തിയിരുന്നു. വസ്തു രജിസ്ട്രേഷന്‍, സെസ് അനുമതി തുടങ്ങിയ വിഷയങ്ങളാണു സംസാരിച്ചത്.
എന്നാല്‍ ഒരുകാര്യത്തിലും നടപടിയുണ്ടായില്ല. സ്മാര്‍ട്ട് സിറ്റി ചെയര്‍മാനായ മന്ത്രി എസ്. ശര്‍മയ്ക്കു പോലും ഇതുസംബന്ധിച്ചു മുഖ്യമന്ത്രിയില്‍നിന്നു നിര്‍ദേശമൊന്നും കിട്ടിയിട്ടില്ല.
ആഴ്ചകള്‍ക്കു മുന്‍പു നടന്ന സ്മാര്‍ട്ട് സിറ്റി ഡയറക്റ്റ് ബോര്‍ഡ് യോഗത്തില്‍ നിന്നു ടീകോം അധികൃതര്‍ വിട്ടു നിന്നത് ശര്‍മയും ഐടി വകുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയുടെ സെക്രട്ടറി ഷീലാ തോമസും വി.എസിനെ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം പരിശോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
Close...
Maximum Character Allowed -
4000