Thursday, September 09, 2010   11:19 PM IST
Supplements
Home>> News>> Kerala News
Kerala News
നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസി വിദ്യാര്‍ഥികള്‍ എന്തു ചെയ്യും?
Saturday, April 25, 2009
|
|
|
ചൈത്ര ജെ. ലക്ഷ്മി

പുതിയ അധ്യയനവര്‍ഷം തുടങ്ങാന്‍ ഇനി അധികനാളില്ല. ആയിരക്കണക്കിനു പേരാണു തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലെത്തുന്നത്. ഇനി പഠനം നാട്ടില്‍ തുട രാമെന്ന പ്രതീക്ഷയിലാണ് അവ രുടെ കുട്ടികള്‍. എന്നാല്‍ ഇവരെ കരുതിയുള്ള നടപടികളൊന്നും ഇതു വരെ ആരംഭിച്ചിട്ടില്ല. പ്രശ്നത്തിന്‍റെ ഗൗരവം വേണ്ടത്ര കണക്കിലെടുക്കാത്തതിനാല്‍ ഒട്ടേ റെ കുട്ടികള്‍ക്കു വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടേക്കാം.

കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ചു സാമ്പത്തികമാന്ദ്യം മൂലം ഏകദേശം 25,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടു നാട്ടിലെത്തും. എന്നാല്‍ പ്രവാസി മലയാളി സംഘടനകളുടെ കണക്ക് ഒരു ലക്ഷത്തിലേറെപ്പേര്‍ എന്നാണ്. ഇവരോടൊപ്പം അരലക്ഷത്തോളം കുട്ടികളും നാട്ടിലെത്തുമെന്നാ ണു റിപ്പോര്‍ട്ട്. ഇത്രയും കുട്ടികള്‍ക്കു വിദ്യാഭ്യാസം നല്‍കാനുള്ള സൗകര്യം കേരളത്തിലില്ല. പുതിയ സ്കൂളുകള്‍ ആരംഭിക്കാമെന്നും ഉള്ള സ്കൂളുകളില്‍ കൂടുതല്‍ ക്ലാസുകള്‍ അനുവദിക്കാമെന്നുമുളള വാഗ്ദാനങ്ങള്‍ പാഴ് വാക്കാകുയാണ്.

സിബിഎസ്ഇ , ഐസിഎസ ്ഇ സിലബസില്‍ പഠിച്ച കുട്ടികളാണ് വിദേശനാടുകളില്‍ നിന്നും തിരിച്ചെത്തുക. അവര്‍ പഠിച്ച അതേ നിലവാരം ഇവിടെ ലഭ്യമായില്ലെങ്കിലും മെച്ചപ്പെട്ട സൗകര്യം അവര്‍ പ്രതീക്ഷി ക്കു ന്നുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് ഇതിനകം നാട്ടിലെത്തിയത്. ഇവര്‍ക്കുകൂടി വിദ്യാ ഭ്യാസം നല്‍കേണ്ടി വരുമ്പോള്‍ അഡ്മിഷനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു മെച്ചപ്പെട്ട സംവിധാനമൊരുക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികള്‍ വൈകുന്നത് പ്രശ്നങ്ങള്‍ ഉടലെടുക്കാന്‍ കാരണമാകും. സംസ്ഥാനത്ത് സിബിഎസ്ഇ സിലബസുള്ള പല സ്കൂളുകള്‍ക്കും അംഗീകാരമില്ലെന്നതും പ്രശ്നം രൂക്ഷമാക്കുന്നു. എത്ര കുട്ടികളെത്തുന്നു എന്നതിനെക്കുറിച്ചു കൃത്യമായ വിവരം ലഭിച്ചാലേ സ്കൂളുകള്‍ തുടങ്ങുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയൂ എന്നാണു വിദ്യാഭ്യാസ വകുപ്പിന്‍റെ വാദം. ഉള്ള സ്കൂളുകളില്‍ത്തന്നെ കൂടുതല്‍ ക്ലാസുകള്‍ അനുവദിച്ചാല്‍ മതിയെന്നും നിര്‍ദേശം ഉയരുന്നുണ്ട്. എന്നാല്‍ ഇതിനു സാങ്കേതികമായ തട സങ്ങളുണ്ട്. സിബിഎസ്ഇ ബോര്‍ഡിന്‍റെ അംഗീകാരം ലഭിച്ചെങ്കില്‍ മാത്രമെ ക്ലാസുകളുടെ എണ്ണം കൂട്ടാന്‍ കഴിയൂ. ഇതിനു ധാരാളം നടപടിക്രമങ്ങളുണ്ടെന്നു പറഞ്ഞൊഴിയാനാണ് അധികൃതരുടെ ശ്രമം. അധ്യയനവര്‍ഷം തുടങ്ങാറായിട്ടും നടപടികളും പരിശോധനയുമൊന്നും തുടങ്ങിയിട്ടില്ലെന്നു മാത്രം.

വേനലവധി കഴിയുന്നതോടെ മക്കളുടെ വിദ്യാഭ്യാസം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണു പ്രവാസി മലയാളികള്‍. ഗള്‍ഫ് നാടുകളില്‍ മാത്രം 20 ലക്ഷത്തോളം മലയാളികളാണു ജോലി ചെയ്യുന്നത്. വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്ക് ഒരു വര്‍ഷം അയക്കുന്ന പണത്തില്‍ പകുതിയും മലയാളികളുടെ സംഭാവനയാണ്.

ഭാവിയെ സ്വപ്നം കണ്ട് അന്യനാടുകളിലേക്കു പോയ ഇവര്‍ ഒന്നുമില്ലാതെ തിരിച്ചു വരുമ്പോള്‍ ഇവരുടെ കുടുംബത്തെ മാത്രമല്ല സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെയും ഇതു ബാധിക്കും. ജോലി നഷ്ടപ്പെട്ടെത്തുന്ന പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം വന്‍തുക നല്‍കി അഡ്മിഷന്‍ നേടുക എന്നത് എളുപ്പമല്ലെന്നതും കണക്കിലെടുക്കേണ്ടതുണ്ട്.



നോര്‍ക്ക കൈയൊഴിഞ്ഞു

വിദേശത്തു നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്തു സിബിഎസ്ഇ സിലബസിലുള്ള മൂന്നു സ്കൂളുകള്‍ തുടങ്ങാന്‍ നോര്‍ക്ക തീരുമാനിച്ചതായി വാര്‍ത്തകള്‍ വ ന്നിരുന്നു.

തിരുവനന്തപുരം, എറണാകുളം , കോഴിക്കോട് ജില്ലകളില്‍ സ്കൂളുകള്‍ തുടങ്ങാനായിരുന്നു തീരുമാനം. ഇതു വരെ നടപടിയൊന്നുമായിട്ടില്ല. സ്കൂളുകള്‍ തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നേയുള്ളൂ എന്നു നോര്‍ക്ക അധികൃതര്‍. പെട്ടെന്നു സ്കൂള്‍ തുടങ്ങുകയെന്നതു പ്രായോഗികമല്ലെന്നാണു നോര്‍ക്കയുടെ വാദം. ഇതോടെ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു തടസമുണ്ടാവില്ലെ ന്ന ആശ്വാസത്തിലിരുന്ന പ്രവാസികള്‍ ആശങ്കയിലാണ്. തങ്ങളുടെ മക്കള്‍ സ്വ ന്തം നാട്ടില്‍ പഠിക്കണമെ ന്നു താത്പര്യമുള്ള പല പ്രവാ സി മലയാളികളും സംഘടന കളും സ്കൂളുകള്‍ തുടങ്ങാ ന്‍ നിരന്തരമായി ആവ ശ്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ നോര്‍ക്കയുടെ ഭാഗത്തു നിന്നു നടപടിയൊന്നുമുണ്ടായില്ലെന്നു പ്രവാസി മലയാളികള്‍ കുറ്റപ്പെടുത്തു ന്നു. സാമ്പത്തി ക മാന്ദ്യം അത്ര രൂക്ഷമല്ലെന്ന ന്യായമാ ണു നോ ര്‍ക്കയ്ക്ക്.

|
|
|
Comments
വന്‍ വികസനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും സാദ്ധ്യത ഉള്ള നഗരമെന്ന നിലയ്ക്ക് ബഹുഭൂരിപക്ഷം വിദേശമലയാളികള്‍ക്കും കൊച്ചിയില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കണമെന്ന ... Read
വചസ്പതി , കൊച്ചി
വന്‍ വികസനങ്ങള്‍ക്കും തൊഴിലവസരങ്ങള്‍ക്കും സാദ്ധ്യത ഉള്ള നഗരമെന്ന നിലയ്ക്ക് ബഹുഭൂരിപക്ഷം വിദേശമലയാളികള്‍ക്കും കൊച്ചിയില്‍ പുതിയ സ്കൂളുകള്‍ അനുവദിക്കണമെന്ന ... Read
വചസ്പതി, കൊച്ചി
 
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code