Saturday, September 04, 2010   2:11 AM IST
Supplements
Home>> News>> Kerala News
Kerala News
സേലത്ത് വാഹനാപകടം:‍ 3 മലയാളികള്‍ മരിച്ചു
Tuesday, April 28, 2009
|
|
|
സേലം

സേലത്തിനും ധര്‍മ്മപുരിക്കും മധ്യേ തൊപ്പൂരില്‍ വോള്‍വോ ബസും ലോറിയും കൂട്ടിയിടിച്ചു  മൂന്നു മലയാളികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. നാലു മലയാളികള്‍ക്ക് പരുക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.  സിങ്കപ്പൂരില്‍ നിന്നു ബംഗളൂരുവില്‍ എത്തിയ മലയാളി സംഘം ശര്‍മ്മ ട്രാവത്സിന്റെ ‍ ബസില്‍ കൊച്ചിയിലേക്ക് വരുകയായിരുന്നു. ടയര്‍ പഞ്ചറായി റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയെ മറികടക്കുന്നതിനിടെ ബസ് അതില്‍ ഇടിക്കുകയായിരുന്നു. ടയര്‍ പരിശോധിക്കുകയായിരുന്ന ലോറി ക്ലീനറാണ് മരിച്ചവരില്‍ ഒരാള്‍. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

മൃതദേഹങ്ങള്‍ ധര്‍മ്മപുരി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code