Tuesday, February 07, 2012   12:16 PM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
ആറ്റിങ്ങല്‍ പിടിക്കുമെന്ന് യുഡിഎഫ്
Wednesday, April 29, 2009
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ആറ്റിങ്ങല്‍ ലോക്സഭാ സീറ്റ് നേരിയ ഭൂരിപക്ഷത്തിനു പിടിക്കുമെന്നു യുഡിഎഫ് അവലോകന യോഗം.

തുടര്‍ച്ചയായി ഇടതുമുന്നണി ജയിച്ചിരുന്ന ചിറയിന്‍കീഴ് മണ്ഡലത്തിനു ഡീലിമിറ്റേഷനില്‍ ഉണ്ടായ മാറ്റത്തിലാണു യുഡിഎഫ് പ്രതീക്ഷ. ഏഴു നിയമസഭാ മ ണ്ഡലങ്ങളില്‍ നാലെണ്ണം അനുകൂലം; മൂന്നില്‍ പിന്നോട്ടുപോ കും. കാട്ടാക്കട, അരുവിക്കര, വാമനപുരം, വര്‍ക്കല മണ്ഡലങ്ങളിലാണു ലീഡ് പ്രതീക്ഷിക്കുന്നത്.

ആറ്റിങ്ങല്‍, കിളിമാനൂര്‍, നെടുമങ്ങാട് മണ്ഡലങ്ങളില്‍ പ്രതീക്ഷയില്ല. യുഡിഎഫ് സ്ഥാനാര്‍ഥി പ്രഫ.ജി.ബാലചന്ദ്രനു കാട്ടാക്കട, അരുവിക്കര എന്നിവിടങ്ങളില്‍ നിന്നു 15,000 മുതല്‍ 20,000 വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കും. വാമനപുരത്തും വര്‍ക്കലയിലും കൂടി 5000 മുതല്‍ 8000 വരെ. ആറ്റിങ്ങലും കിളിമാനൂരും 8000 മുതല്‍ 12,000 വരെ പിന്നിലാകാം. നെടുമങ്ങാട്ട് ഇത് 2500 നും 4500നും ഇടയില്‍. കാട്ടാക്കടയും അരുവിക്കരയും പുതിയ മണ്ഡലങ്ങള്‍.

വാമനപുരം നിലവില്‍ എല്‍ഡിഎഫ് സീറ്റ്; വര്‍ക്കല യുഡിഎഫിന്‍റേത്. ആറ്റിങ്ങലും കിളിമാനൂരും നെടുമങ്ങാടും എല്‍ഡിഎഫ്. വി.എസ് പക്ഷത്തിന്‍റെ വോട്ടുകള്‍ കാര്യമായി ലഭിച്ചുവെന്ന പ്രതീക്ഷ ഔദ്യോഗിക വിലയിരുത്തലില്‍ ഇല്ല.

ചിലയിടങ്ങളില്‍ യുഡിഎഫ് വോട്ടുകളും ചെയ്യാതെ പോയി. ജനതാദളിന്‍റെ മൂവായിരത്തോളം വോട്ടുകള്‍ യുഡിഎഫിനു ലഭിച്ചുവെന്നു കണക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖം തിരിച്ചു നിന്ന മുസ്ലിം വോട്ടുകള്‍ അനുകൂലമായി. പിഡിപിയുടെ എല്‍ഡിഎഫ് അനുകൂല നിലപാടു തിരിച്ചടിച്ചില്ല.

ഈഴവ, നായര്‍ വോട്ടുകള്‍ വന്‍തോതില്‍ എല്‍ഡിഎഫിനു പോയില്ലെന്നും കണക്കുകൂട്ടല്‍. 65.63 ആയിരുന്നു 2004ല്‍ ചിറയിന്‍കീഴിലെ പോളിങ് ശതമാ നം. ഇക്കുറി ആറ്റിങ്ങലില്‍ അത് 66.25 ശതമാനമായി ഉയര്‍ന്നതും അനുകൂലഘടകമാണെന്നാണു യുഡിഎഫ് വിലയിരുത്തല്‍.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code