Saturday, September 04, 2010   4:46 AM IST
Supplements
Home>> Regional>> Kozhikode
Kozhikode
ഐടി മേഖലയിലെ ശുഭ വാര്‍ത്ത
Thursday, April 30, 2009
|
|
|
കോഴിക്കോട്

ഐടി മേഖലയിലെ മാന്ദ്യത്തെക്കുറിച്ചാണു വീണ്ടും പറയാനിരിക്കുന്നതെങ്കില്‍ വരട്ടെ. ഈ മാന്ദ്യകാലത്തും വലിയ നേട്ടങ്ങളു ടെ കഥയാണു കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഫൈറ്റ് ടെക്നോളജീസിനുള്ളത്. വെബ് ഡിസൈനിങ്ങില്‍ തുടങ്ങി ഐടി മേഖലയുടെ വിവിധ ഭാഗങ്ങളില്‍ പയറ്റിത്തെളിഞ്ഞ ഓഫൈറ്റ് ടെക്നോളജീസ് ഈയി ടെ അവരുടെ ക്രിയേറ്റീവ് യൂനിറ്റ് കോഴിക്കോട്ട് ആരംഭിച്ചിരിക്കുകയാണ്. ഗ്രീന്‍ ലെമണ്‍ എന്നു പേര്.

സെര്‍ച്ച് എന്‍ജിന്‍ മാര്‍ക്കറ്റിംഗ്, ഇന്‍റര്‍നെറ്റ് അഡ്വൈര്‍ടൈസിങ്് ആന്‍ഡ് ബ്രാന്‍ഡിങ്, സോഷ്യല്‍ മീഡിയ ഒപ്റ്റിമൈസേഷന്‍, സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍, വെബ് ഡവലപ്പ്മെന്‍റ്, വെബ് സ്ട്രാറ്റജി തുടങ്ങിയ മേഖലകളിലാണ് ഗ്രീന്‍ ലെമണ്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നഗര ത്തില്‍ മേയ് മൂന്നിനു നടക്കാനിരിക്കുന്ന റഹ്മാന്‍ സംഗീത പരിപാടി ജയ്ഹോയുടെ ഇന്‍റര്‍നെറ്റ് പരസ്യം ഏറ്റെടുത്തിരിക്കുന്നത് ഗ്രീന്‍ ലെമണ്‍ ആണ്.

ചെറൂട്ടി റോഡിലെ ഓഫൈറ്റ് ടെക്നോളജീസിനകത്തുതന്നെയാണ് ഗ്രീന്‍ ലെമണിന്‍റെ പ്രവര്‍ത്തനം. 40 ജീവനക്കാരുണ്ട് ഇവിടെ. കൂടുതല്‍ ജീവനക്കാരെ സ്ഥാപന ത്തില്‍ നിയമിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഉടമകള്‍. 1999ല്‍ ബംഗളൂരുവിലായിരുന്നു ഓഫൈറ്റ് ടെക്നോളജീസിന്‍റെ തുടക്കം. അവിടെ ജോലിചെയ്യുന്ന ഏതാനും മലബാറുകാരുടെ സംരംഭമായിരുന്നു ഇത്. സര്‍ഫ്രാസ് അബ്ദുല്‍ ഗഫൂര്‍, ബിജിത്ത് അഹ്്മദ്, റോഷിക് അഹ്്മദ്, ഷമീം, അന്‍വര്‍ തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു കമ്പനി രൂപീകരിച്ചത്. വെബ് ഡിസൈനിങ്ങായിരുന്നു ആദ്യം ഏറ്റെടുത്തിരുന്നത്. പിന്നീട് സോ ഫ്റ്റ് വെയര്‍, പ്രോസസ് ഓട്ടോമേഷന്‍ തുടങ്ങി ഐടിയിലെ വിവിധ മേഖലകളില്‍കൂടി ചുവടുറപ്പിക്കുകയായിരുന്നു.മധ്യേഷ്യയിലാണ് കമ്പനിയുടെ ക്ലയന്‍റ്സ് ഏറെയും. സാമ്പത്തികമാന്ദ്യം അത്ര സാരമായി കമ്പനിയെ ബാധിക്കാതിരുന്ന തും അതുകൊണ്ടുതന്നെ. ഇതുകൂടാതെ സര്‍ക്കാര്‍ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നതിലാണ് ഓഫൈറ്റ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. അതിനാല്‍ മാന്ദ്യകാലത്തും കാര്യമായ തിരിച്ചടികളുണ്ടായില്ലന്നു ഡയറക്റ്റര്‍മാര്‍ പറയുന്നു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code