Saturday, September 04, 2010   1:41 AM IST
Supplements
Home>> News>> World News
World News
അല്‍ക്വയ്ദക്കെതിരെ ഒരുമിച്ചു പോരാടും: ഒബാമ
Thursday, May 07, 2009
|
|
|
വാഷിങ്ടണ്‍

അല്‍ക്വയ്ദ, താലിബാന്‍ ഭീകരര്‍ക്കെതിരെ ഒരുമിച്ചു പോരാടുമെന്നു അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അല്‍ക്വയ്ദയെയും  താലിബനെയും തകര്‍ക്കുകയാണു തങ്ങളുടെ ലക്ഷ്യം. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ നിരപരാധികള്‍ മരിക്കാതിരിക്കാന്‍ പ്രത്യേക പദ്ധതി തയാറാക്കുമെന്നും ഒബാമ അറിയിച്ചു. ചൊവ്വാഴ്ച്ച അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതില്‍ ഖേദമുണ്ടെന്നു വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു. സാധാരണക്കാരുടെ മരണം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അവര്‍ അറിയിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code