ഫ്രെയിം മീഡിയ അവാര്‍ഡുകള്‍
തിരുവനന്തപുരം
പത്രപ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഫ്രെയിം മീഡിയ അവാര്‍ഡ് കെ. മോഹനന്. 25001 രൂപയും ദീപക് മൗത്താട്ടില്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് ജൂണ്‍ ആദ്യ വാരം തിരുവനന്തപുരത്ത് സമ്മാനിക്കും. ജൂറി ചെയര്‍മാന്‍ രണ്‍ജി പണിക്കരാണ് വാര്‍ത്താ സമ്മേളനത്തില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്.
മറ്റ് അവാര്‍ഡുകള്‍: മികച്ച വാര്‍ത്ത അവതാരകന്‍- ഭഗത് ചന്ദ്രശേഖര്‍ (ഇന്ത്യാവിഷന്‍), മികച്ച വാര്‍ത്താ അവതാരക- ഷാനി പ്രഭാകരന്‍ (എംഎം ടിവി), അഭിമുഖ പരിപാടി- വര്‍ത്തമാനം (സൂര്യ), പരമ്പര- പാരിജാതം (എഷ്യാനെറ്റ്), സംവിധായകന്‍- വയലാര്‍ മാധവന്‍കുട്ടി (ശ്രീഗുരുവായൂരപ്പന്‍- സൂര്യ), നടന്‍- അരുണ്‍ഘോഷ്, നടി- റസാന, ഹാസ്യപരിപാടി- കോമഡി സ്ട്രീറ്റ് (ടിനി ടോമും സംഘവും- ജീവന്‍ ടിവി), ഹാസ്യനടന്‍- സാജു കൊടിയന്‍, ഹാസ്യനടി- മഞ്ജുപിള്ള, ബാലതാരങ്ങള്‍- ധനഞ്ജയന്‍, നമിത, അവതാരകന്‍- ഗോവിന്ദന്‍കുട്ടി അടൂര്‍, അവതാരക- രമ്യ , ആരോഗ്യപരിപാടി- ജീവനം (കൈരളി), പ്രത്യേക പുരസ്കാരം- മെഡി ടോക് (ജയ്ഹിന്ദ്), സിനിമാപരിപാടി- വെള്ളിത്തിര(സൂര്യ), യാത്രാവിവരണ പരിപാടി- സിംഗപ്പൂര്‍ ചോയ്സ്(ഏഷ്യാനെറ്റ്), സംഗീത പരിപാടി- സംഗീതസമാഗമം (അമൃത), കുക്കറി ഷോ- ടേസ്റ്റ് ഒഫ് കേരള (അമൃത), സംഗീത ആല്‍ബം- പലവട്ടം(ഫീമെയില്‍, ഏഷ്യാനെറ്റ്), മികച്ച വിദേശപരിപാടി- അമേരിക്ക ടുഡെ (ഏഷ്യാനെറ്റ്), ഗായകന്‍- ഫ്രാങ്കോ, ഗായിക- സയനോര. ബെസ്റ്റ് ഇനിഷ്യേറ്റീവിനുള്ള പ്രത്യേക ജൂറി പുരസ്കാരത്തിന് കൈരളി ടിവിയിലെ കഥപറയുമ്പോള്‍, പട്ടുറുമാല്‍ എന്നിവ അര്‍ഹമായി.
എഫ്എം റേഡിയോ പുരസ്കാരങ്ങള്‍ ഐ ആന്‍ഡ് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്റ്റര്‍ എ. ഫിറോസ് പ്രഖ്യാപിച്ചു. എസ് എഫ്എം ആണ് തിരുവനന്തപുരത്തെ മികച്ച എഫ്എം റേഡിയോ. കൊച്ചിയില്‍ റേഡിയോ മാംഗോ, കോഴിക്കോട്- റിയല്‍ എഫ്എം, എഐആര്‍, മികച്ച റേഡിയോജോക്കി- ജയന്തി(റേഡിയോ മിര്‍ച്ചി), റിജാസ് (എസ് എഫ്എം).
5001 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. കമ്മിറ്റി കണ്‍വീനര്‍ കെ. സുരേഷ്കുമാര്‍, ബി. സൂരജ്, പ്രതീഷ് വാമദേവന്‍, ദീപക് മൗത്താട്ടില്‍ എന്നിവരും പങ്കെടുത്തു.
Close...
Maximum Character Allowed -
4000