Wednesday, February 08, 2012   8:09 PM IST
Supplements
Home>> News>> Business
Business
മദ്യ വില കൂടും
Sunday, May 10, 2009
|
|
|
ന്യൂഡല്‍ഹി

മദ്യത്തിനു വില ഉയരുമെന്നു റിപ്പോര്‍ട്ട്. ശര്‍ക്കര വില ഉയരുന്ന പശ്ചാത്തലത്തിലാണിത്. ലോ എന്‍ഡ് ബ്രാന്‍ഡുകള്‍ക്കായിരിക്കും വില ഉയരുകയെന്നു പ്രമുഖ ലിക്വര്‍ റീട്ടെയ്ലര്‍ ചന്ദാ ഗ്രൂപ്പ് സിഇഒ രാജു ചന്ദ. നിര്‍മാതാക്കളായ റാഡിക്കോ കെയ്ത്താന്‍ കമ്പനി യും വില ഉയര്‍ത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ഏപ്രിലിനുശേഷം ശര്‍ക്കര വിലയില്‍ 75%ത്തിലധികം വര്‍ധനയുണ്ടായതായി ഓള്‍ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷന്‍. ഇപ്പോള്‍ ക്വിന്‍റലിനു 6,500 മുതല്‍ 7,000 രൂപ വരെയാണു മൊളാസസ്( ശര്‍ക്കര) വില. കഴിഞ്ഞവര്‍ഷമിത് 4,000 രൂപയ്ക്കടുത്ത്. ഇന്ത്യയിലുത്പാദിപ്പിക്കുന്ന വിദേശമദ്യത്തിന്‍റെ 90%വും ശര്‍ക്കരിയില്‍ നിന്നുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ മദ്യത്തിന്‍റെ വിലയുയര്‍ത്താതെ പറ്റില്ലെന്നാണ് ഉത്പാദകരുടെ അഭിപ്രായം. 19 കോടിയോളം മൊളാസസ് കെയ്സുകളാണ് ഒരു വര്‍ഷം ഇന്ത്യയില്‍ ആവ ശ്യം.

രാജ്യത്തു മദ്യം ഉത്പാദനത്തിന്‍റെ ഭൂരിഭാഗവും സര്‍ക്കാര്‍ തലത്തിലായതിനാല്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അതിനു സാധ്യതയുണ്ടെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്. കരിമ്പ് ഉത്പാദനം കുറഞ്ഞതാണു ശര്‍ക്കരയുടെ വില ഉയര്‍ത്തിയത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code