ശോഭാ സിറ്റി നിര്‍മാണം ഉടന്‍
കൊച്ചി
സ്വന്തം ലേഖകന്‍
ശോഭാ ഹൈടെക് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു കമ്പനി വൃത്തങ്ങള്‍.
പ്രവാസി മലയാളി വ്യവസായി പി.എന്‍.സി. മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭാ ഹൈടെക് സിറ്റിക്ക് 5,000 കോടി രൂപയാണു നിക്ഷേപം. വൈറ്റില-അരൂര്‍ നാഷണല്‍ ഹൈവേയില്‍ ലേക്ഷോര്‍ ആശുപത്രിക്കു പിന്‍ഭാഗത്തു 400 ഏക്കറിലാണു പദ്ധതി. ഇലക്ട്രോണിക്സ്, ഐടി, ബയോടെക്നോളജി, എന്‍റര്‍ടെയ്ന്‍മെന്‍റ്, ഹൗസിങ് സ്ഥാപനങ്ങള്‍ തുടങ്ങിയ സംരംഭങ്ങളാണിവിടെ വരുന്നത്. 75,000 പേര്‍ക്കു പ്രത്യക്ഷമായും രണ്ടരലക്ഷം പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നു ശോഭാ വൃത്തങ്ങള്‍ പറഞ്ഞു.
70 ലക്ഷം സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള പാര്‍ക്ക്, റീട്ടെയ്ല്‍ ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്സുകള്‍, സാങ്കേതിക-സാങ്കേതികേതര തൊഴില്‍ അവസരങ്ങള്‍ എന്നിവയാണു പ്രധാന പ്രത്യേകതകള്‍. സാംസ്കാരിക കേന്ദ്രങ്ങള്‍, ലേഡീസ് ക്ലബ്ബുകള്‍, പാര്‍ക്കുകള്‍, ബസ് സ്റ്റോപ്പുകള്‍, വനവത്കരണം, ആശുപത്രികള്‍, സ്കൂളുകള്‍, ജലസംഭരണികള്‍, റോഡുകള്‍ എന്നീ അടിസ്ഥാനസൗകര്യങ്ങള്‍ക്കാണു 45% സ്ഥലവും വിനിയോഗിക്കുക. നോളജ് റിലേറ്റഡ് വ്യവസായങ്ങള്‍ക്കു 14% സ്ഥലം. കൊമേഴ്സ്യല്‍ ഹോട്ടലുകള്‍ ക്കും റിസോര്‍ട്ടുകള്‍ക്കുമായി നീക്കിവച്ചതു 14%. താമസസൗകര്യ വികസനത്തിന് 27% സ്ഥല മാ ണ് ഉപയോഗപ്പെടുത്തുക.
നാഷണല്‍ ഹൈവേയില്‍ നി ന്നു പദ്ധതിപ്രദേശത്തേക്കെത്താന്‍ 33 മീറ്റര്‍ റോഡ് സര്‍ക്കാ ര്‍ ലഭ്യമാക്കും. പദ്ധതിക്ക് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കേണ്ടതു സര്‍ക്കാരാണ്. സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പദ്ധതി തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണു ശോഭാഗ്രൂപ്പ്. ഹൈടെക് സിറ്റി കൊച്ചി നഗരവികസനത്തില്‍ നിര്‍ണായകഘടകമാകും.
തൃശൂരില്‍ 850 കോടി രൂപയുടെ ടൗണ്‍ഷിപ്പ് പദ്ധതിയാ ണു ശോഭ കേരളത്തില്‍ തുടങ്ങിയിരിക്കുന്ന മറ്റൊരു പ്രോജക്റ്റ്. 55 ഏക്കറില്‍ 30 ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിക്കുന്ന പദ്ധതി 2011-ല്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യം. ഇതിലെ 25 വില്ലകളുടെ കൈമാറ്റം അടുത്തവര്‍ഷം. 78% സ്ഥലത്തു റസിഡന്‍ഷ്യല്‍ ഏരിയയും 22% സ്ഥലത്തു കൊമേഴ്സ്യല്‍ കോംപ്ലക്സുമാണ് അവിടെ നിര്‍മിക്കുന്നത്.
ആറരയേക്കര്‍ സ്ഥലത്തു കൃത്രിമമായി നിര്‍മിക്കുന്ന തടാകം ഈ ടൗണ്‍ഷിപ്പിന്റെ പ്രത്യേകത കളില്‍ ഒന്നാണ്. ശോഭാ ഡ വ ലപ്പേഴ്സിന്റെ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ അറ്റാദായം അടുത്തയാഴ്ച പ്രഖ്യാപിക്കും.
Close...
Maximum Character Allowed -
4000