Tuesday, February 07, 2012   12:00 PM IST
Supplements
Home>> Headlines
Latest News
ജോസഫ് കുറ്റവിമുക്തന്‍
Monday, May 11, 2009
|
|
|
ചെന്നൈ

വിമാനയാത്രാവിവാദക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായ പി.ജെ ജോസഫിനെ ശ്രീപെരുംപതൂര്‍ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. ജഡ്ജി കൃഷ്ണസ്വാമിയാണ് വിധി പറഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും തമിഴ്നാട് സ്ത്രീ പീഡന നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി കണ്ടെത്തി.

നീതി നടപ്പാക്കിക്കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നുവെന്നുമാണ് വിധി കേട്ടശേഷം കോടതിയില്‍നിന്നു പുറത്തുവന്ന ജോസഫിന്‍റെ ആദ്യ പ്രതികരണം.

2006 ഓഗസ്റ്റ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ചെന്നൈയില്‍നിന്നു കൊച്ചിയിലേക്കുള്ള യാത്രാമദ്ധ്യേ യാത്രക്കാരിയായിരുന്ന ലക്ഷമി ഗോപകുമാറിനോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. സംഭവം നടന്ന് ആഴ്ചകള്‍ക്കുശേഷമാണ് പരാതി നല്‍കിയത്. ചെന്നൈ എയര്‍പോര്‍ട്ട് പൊലീസിനായിരുന്നു അന്വേഷണ ചുമതല. തമിഴ്നാട്ടിലെ സ്ത്രീപീഡന നിരോധന നിയമപ്രകാരം എയര്‍പോര്‍ട്ട് പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്യുകയും ‍ആലന്തൂര്‍ കോടതിയില്‍ ജോസഫിനെതിരെ കുറ്റപത്രം നല്‍കുകയും ചെയ്തു. പിന്നീട് ശ്രീപെരുംപതൂര്‍ കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു. അസിസ്റ്റന്‍റ് പൊലീസ് കമ്മിഷണര്‍ കുപ്പു സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു അന്വേഷണ ചുതല.

കേസിനെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജോസഫ് മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ നിര്‍ദേശപ്രകാരം ഐജി ബി സന്ധ്യ കേസ് അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു രാജി.

2008 ഓഗസ്റ്റ് 16 ന് ആണ് കേസില്‍ വിസ്താരം ആരംഭിച്ചത്. 26 സാക്ഷികളെ വിസ്തരിച്ചു.

വിധി ഞെട്ടിപ്പിക്കുന്നതാണെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും ലക്ഷമി ഗോപകുമാറിന്‍റെ അഭിഭാഷക സുധാ രാമലിംഗം പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code