അവഗണനയുടെ മൂന്നു പതിറ്റാണ്ട്
നെയ്യാറ്റിന്‍കര
സ്വന്തം ലേഖകന്‍
മൂന്നു ദശാബ്ദത്തോടടുക്കുന്നു നെയ്യാറ്റിന്‍കരയിലൂടെ ട്രെയ്ന്‍ കൂകിപ്പായാന്‍ തുടങ്ങിയിട്ട്. സ്റ്റേഷനിലെ അസൗകര്യങ്ങള്‍ മാറ്റണമെന്ന ആവശ്യത്തിനും അത്രത്തോളം പഴക്കം. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ മുതല്‍ മേല്‍പ്പാ ലം വരെയുള്ള ആവശ്യങ്ങള്‍ ഇപ്പോഴും സജീവം.
രണ്ടു ടിക്കറ്റ് കൗണ്ടറുകള്‍ ഉണ്ടായിരുന്നെങ്കിലും ഒന്ന് ഏതാ നും മാസങ്ങല്‍ക്കു മുന്‍പ് അടച്ചുപൂട്ടി. ഇപ്പോള്‍ ടിക്കറ്റ് നല്‍കാന്‍ ഒരു കൗണ്ടറും ഒരു ജീവനക്കാരനും മാത്രം. പ്രതിദിനം ആയിരത്തോളം യാത്രക്കാര്‍ എത്തുന്ന താലൂക്ക് ആസ്ഥാനത്തെ ഈ റെയ്ല്‍വേ സ്റ്റേഷനില്‍ ട്രെയ്നെത്തിയാലും യാത്രക്കാര്‍ ടിക്കറ്റിനായി ക്യൂനില്‍ക്കുന്നതും സ്ഥിരം കാഴ്ച.
പ്ലാറ്റ്ഫോമിന്‍റെ നീളക്കുറവ് പലപ്പോഴും പ്രശ്നം സൃഷ്ടിക്കാറുണ്ട്. ഇരുപതിലേറെ ബോഗികളുമായി എത്തുന്ന ട്രെയ്നുക ളുടെ ചില ബോഗികള്‍ പ്ലാറ്റ്ഫോമിനു വെളിയിലായിരിക്കും. ഇതു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രായമേറിയവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മേല്‍പ്പാലം നിര്‍മിക്കല്‍ ദ്രുതഗതിയിലാക്കണമെന്നു നാട്ടുകാര്‍.
ആവശ്യത്തിന് ഇരിപ്പിടങ്ങളില്ല. ഉണ്ടായിരുന്നവ പലതും ജീര്‍ണിച്ചതിനാല്‍ ഉപയോഗശൂന്യം. സ്ഥിരമായി ഒരു ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ നെയ്യാറ്റിന്‍കരയില്‍ പ്രവര്‍ത്തിക്കണമെന്ന ആവശ്യവും ഇതുവരെ അംഗീകരിച്ചിട്ടില്ല.
ടോയ്ലറ്റ് പൂട്ടിയിട്ടിരിക്കുന്നതി നാല്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സൗകര്യമില്ല. പൈപ്പുകളുടെ ടാപ്പുകള്‍ ഭൂരിപക്ഷവും ക്ലോസ് ചെയ്തിരിക്കുന്നു. മലിനജലം ഒഴുകി ടിക്കറ്റ് കൗണ്ടറിനു സമീപത്തെ പാളത്തിലെത്തുന്നു. ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഈ ഭാഗത്തു നില്‍ക്കാന്‍ പോലും യാത്ര ക്കാര്‍ തയ്യാറല്ല.
Close...
Maximum Character Allowed -
4000