Wednesday, February 08, 2012   9:39 PM IST
Supplements
Home>> Headlines
Latest News
ബിജെപി വിരുദ്ധത കോണ്‍ഗ്രസിനു നേട്ടമായി
Saturday, May 16, 2009
|
|
|
ന്യൂഡല്‍ഹി

തുടര്‍ച്ചയായ സ്ഫോടനങ്ങള്‍, ആഭ്യന്തര സുരക്ഷാ ഭീഷണി, മുംബൈ ആക്രമണം, വിലക്കയറ്റം, നാണയപ്പെരുപ്പം, ആണവക്കരാര്‍, ഇസ്രായല്‍ ആയുധ ഇടപാട്, അമേരിക്കന്‍ വിധേയത്വം, സിഖ് വിരുദ്ധ കലാപം- രാജ്യം പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ യുപിഎ സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയ വിഷയങ്ങള്‍ നിരവധി. എന്നാല്‍ യുപിഎയുടെ വിജയത്തെ തടയാന്‍ ഒന്നിനുമായില്ല. ബിജെപി വിരുദ്ധതയെന്ന പ്രധാന ആയുധം കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തു. കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളുടെ അവസരവാദനയങ്ങള്‍ യുപിഎയ്ക്കു സഹായകവുമായി.

ഹിന്ദുത്വ അജന്‍ഡയില്‍നിന്ന് അകന്നു നിന്നെങ്കിലും രാമക്ഷേത്രം ഉപേക്ഷിക്കാന്‍ ബിജെപി തയാറായിരുന്നില്ല. മോജി വികസന പരിപാടികളുമായി പ്രചാരണം നടത്തിയപ്പോള്‍ പിലിഭിത്തിലെ പുതിയ താരോദയമായ വരുണ്‍ ഗാന്ധിയായിരുന്നു ഇത്തവണത്തെ ഹിന്ദുത്വ മുഖം.

സിഖ് വിരുദ്ധ കലാപത്തില്‍ ജഗദീഷ് ടൈറ്റ്ലര്‍ക്കും സജ്ജന്‍ കുമാറിനുമെതിരായ വികാരം കോണ്‍ഗ്രസിനു തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലും തെറ്റി. പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം ഇതു ശരിവയ്ക്കുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code