Thursday, February 09, 2012   5:36 AM IST
Supplements
Home>> Cinema>> Interviews
Interviews
പ്രിയാമണിക്കു വിവാഹം
Wednesday, May 20, 2009
|
|
|
പ്രിയാമണി തന്‍റെ പ്രണയം വെളിപ്പെടുത്തി. പ്രണയകഥയിലെ നായകന്‍ പൃഥ്വിരാജല്ല. കണ്‍കളാല്‍ കൈതി സെയ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പ്രിയയുടെ പ്രണയം സിനിമയ്ക്കുള്ളില്‍ നിന്നു തന്നെ. തെലുങ്ക് താരം തരുണ്‍ കുമാറാണ് പ്രിയയുടെ മനം കവര്‍ന്ന സുന്ദരന്‍. തരുണിനെ മലയാളികള്‍ക്കു ചെറുപ്പം മുതല്‍ തന്നെ അറിയാം, മണിരത്നത്തിന്‍റെ അഞ്ജലിയിലൂടെ. കേരളത്തിന് മറ്റൊരു അടുപ്പം കൂടിയുണ്ട് തരുണിനോട്. ഒരിക്കല്‍ മലയാള സിനിമയുടെ പ്രിയ നായകികയായിരുന്ന ചെമ്പരത്തി ശോഭനയുടെ മകനാണ് തരുണ്‍.

തെലുങ്കില്‍ നവവസന്തം എന്ന ചിത്രത്തില്‍ ഒന്നിച്ചപ്പോള്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള പ്രണയം. പ്രിയാമണിയെ മറ്റു പലരുടേയും പേരിനോടു ചേര്‍ത്ത് കഥകള്‍ മെനഞ്ഞവര്‍ക്ക് തരുണുമായുള്ള ബന്ധം കണ്ടെത്താനായിരുന്നില്ല. പലപ്പോഴും ഫൈവ്സ്റ്റാര്‍ റസ്റ്ററന്‍റു കളില്‍ അധികം ആരുമറിയാതെയായിരുന്നു ഇവരുടെ കൂടിക്കാഴ്ചകള്‍.

പ്രിയയുമായുള്ള വിവാഹത്തിന് തരുണിന്‍റെ അമ്മ ശോഭനയ്ക്കു പൂര്‍ണസമ്മതം. ഇരുവരുടേയും ഷൂട്ടിങ് തിരക്കുകള്‍ കഴിഞ്ഞാല്‍ ഉടന്‍ വിവാഹം. തരുണിന്‍റെ പ്രണയം വാര്‍ത്തയില്‍ നിറയുന്നത് ഇതാദ്യമല്ല. സഹനായിക ആരതി അഗര്‍വാളുമായി പ്രണയത്തിലായിരുന്നു തരുണ്‍. പ്രണയം തകര്‍ന്നപ്പോള്‍ ആരതി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. അതിനു കാരണക്കാരന്‍ തരുണാണെന്നായിരുന്നു റിപ്പോര്‍ട്ട്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code