Saturday, September 04, 2010   5:57 AM IST
Supplements
Home>> News>> World News
World News
നേപ്പാള്‍ പ്രസിഡന്‍റിനെതിരേ മാവോയിസ്റ്റുകളുടെ പ്രമേയം
Thursday, May 21, 2009
|
|
|
കാഠ്മണ്ഡു

നേപ്പാള്‍ പ്രസിഡന്‍റ് രാംഭരന്‍ യാദവ് ഭരണഘടന ലംഘിക്കുകയാണെന്ന് ആരോപിക്കുന്ന പ്രത്യേക പ്രമേയം മാവോയിസ്റ്റുകള്‍ ഇന്നലെ പാര്‍ലമെന്‍റില്‍ സമര്‍ പ്പിച്ചു. സേനാ തലവന്‍ രുഗ്മാന്‍ഗദ് കട്വാളിനെ പിരിച്ചുവിടാനുള്ള പ്രചണ്ഡ മന്ത്രിസഭയുടെ തീരുമാനം തള്ളിക്കളഞ്ഞ പ്രസിഡന്‍റിന്‍റെ നടപടി ഭരണഘടനാ ലംഘനമാണെന്നാണ് ആരോപണം. സ്പീക്കറുടെ അനുമതിയോടെ പ്രമേയം ഇന്നു ചര്‍ച്ചയ്ക്കെടുക്കാനാണു മാവോയിസ്റ്റു കളുടെ പദ്ധതി.

മന്ത്രിസഭാ തീരുമാനം അംഗീകരിക്കാന്‍ യാദവ് വിസമ്മതിക്കുകയും കട്വാളിനോടു സ്ഥാന ത്തു തുടരാന്‍ ആവശ്യപ്പെടുക യും ചെയ്തതിനെത്തുടര്‍ന്നാ ണു പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് മന്ത്രിസഭ രാജിവച്ചത്. മാവോയിസ്റ്റുകളുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചു ഭരണമുന്നണിയിലെ സിപിഎന്‍-യുഎംഎല്‍ ഉള്‍പ്പെടെയുള്ള കക്ഷികള്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു.

സിപിഎന്‍-യുഎംഎല്‍ നേതാവ് മാധവ് കുമാര്‍ നേപ്പാളിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തിയാണു മാവോയിസ്റ്റുകള്‍ മന്ത്രിസഭാ രൂപീകരണം തടഞ്ഞിരിക്കുന്നത്. രണ്ടാഴ്ചയായി പാര്‍ലമെന്‍റ് നടപടികള്‍ സ്തംഭിച്ചിരിക്കുകയാണ്. സേനാ തലവന്‍റെ കാര്യത്തില്‍ പ്രസിഡന്‍റ് തീരുമാനം തിരുത്തുന്നതുവരെ പാര്‍ലമെന്‍റ് നടപടികള്‍ തടസപ്പെടുത്തുമെന്നാണു മാവോയിസ്റ്റ് നിലപാട്.

ഇന്നത്തെ സമ്മേളനത്തില്‍ പ്രസിഡന്‍റിനെതിരേയുള്ള പ്രമേയമല്ലാതെ പാര്‍ലമെന്‍റില്‍ മ റ്റൊ രു നടപടിയും അനുവദിക്കില്ലെ ന്നു മാവോയിസ്റ്റുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code