Sunday, August 01, 2010   4:56 AM IST
Supplements
Home>> News>> National News
National News
പാവപ്പെട്ടവര്‍ക്കു പാസ് ഏര്‍പ്പെടുത്തും
Saturday, May 23, 2009
|
|
|
ന്യൂഡല്‍ഹി

അസംഘടിത തൊഴിലാളികള്‍ക്കു മാസം 20 രൂപ നിരക്കില്‍ ട്രെയ്ന്‍ യാത്രാ പാസ് ഏര്‍പ്പെടുത്തുമെന്നു റെയ്ല്‍വേ മന്ത്രി മമതാബാനര്‍ജി. റെയ്ല്‍വേയ്ക്കു മാനുഷികമുഖം നല്‍കുമെന്നും മമത.

വകുപ്പു പ്രഖ്യാപിക്കപ്പെട്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അവര്‍. ട്രെയ്നിലെ ചെറുകിട കച്ചവടക്കാരുള്‍പ്പെടെ അസംഘടിത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ക്കു മുന്‍ഗണന നല്‍കും. മാസം 500 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളവരാണ് ഇവരില്‍ ഭൂരിപക്ഷവും. അവര്‍ക്കു സാമ്പത്തികസ്വാതന്ത്ര്യം നേടിക്കൊടുക്കുകയാണു ലക്ഷ്യം. എന്നാല്‍, റെയ്ല്‍വേയുടെ വാണിജ്യസാധ്യതകള്‍ തകര്‍ത്തുകൊണ്ടായിരിക്കില്ല തന്‍റെ നീക്കങ്ങളെന്നും മമത വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് അഞ്ചു പേര്‍കൂടി മന്ത്രിസഭയിലുണ്ടാകും. അവരുടെ സത്യപ്രതിജ്ഞയ്ക്കുശേഷം ഞങ്ങളൊരുമിച്ചു ചുമതലയേല്‍ക്കും. തൃണമൂല്‍ കോണ്‍ഗ്രസ് ഒരു കുടുംബം പോലെയാണെന്നും മമത പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code