പ്രവാസി ക്ഷേമനിധി അംഗത്വ രജിസ്ട്രേഷന് അപേക്ഷിക്കാം
കോഴിക്കോട്
പ്രവാസി കേരളീയ ക്ഷേമനിധിയില്‍ അംഗത്വ രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. വിദേശത്തു ജോലിചെയ്യുന്നവര്‍ക്കും വിദേശത്തു രണ്ടു വര്‍ഷമെങ്കിലും ജോലിചെയ്ത ശേഷം തിരിച്ചുവന്നു കേരളത്തില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും, കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റേതെങ്കിലും സംസ്ഥാനത്തു ജോലി സംബന്ധമായി കുറഞ്ഞത് ആറുമാസമായി താമസിച്ചു വരുന്നവര്‍ക്കും അംഗത്വത്തിന് അപേക്ഷിക്കാം. പ്രായം 18നും 55നും മദ്ധ്യേ. അഞ്ചുവര്‍ഷത്തില്‍ കുറയാതെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 60 വയസ് കഴിയുമ്പോള്‍ പെന്‍ഷന്‍, മരണം സംഭവിച്ചാല്‍ ആശ്രിതര്‍ക്കു പെന്‍ഷന്‍, സ്ഥിരമായ ശാരീരിക വൈകല്യം നേരിട്ടാല്‍ പ്രത്യേക സാമ്പത്തിക സഹായം എന്നിവയ്ക്കു ക്ഷേമപദ്ധതിയില്‍ ഉറപ്പാക്കിയിട്ടുണ്ട്.
പുറമെ അംഗങ്ങള്‍ക്കു പ്രത്യേ ക ചികിത്സാസഹായം, വനിത അംഗത്തിനും പെണ്‍മക്കള്‍ ക്കും വിവാഹ ധനസഹായം, വ സ്തു വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും, അറ്റകുറ്റപ്പണി നടത്തുന്നതിനുമുള്ള സാമ്പത്തിക സഹായവും വായ്പയും, മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ സഹായവും വായ്പയും, സ്വയം തൊഴില്‍ വായ്പ എന്നീ ആനുകൂല്യങ്ങളും ലഭ്യമാകും. വിദേശത്തു ജോലിചെയ്യുന്ന പ്രവാസികള്‍ക്ക് 300 രൂപയും വിദേശത്ത് നിന്നു മടങ്ങിവന്നവര്‍ക്കും മറ്റു സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് 100 രൂപയുമാണ് പ്രതിമാസ അംശാദായ തുക.
അപേക്ഷാ ഫോമും, അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകളുടെ വിവരങ്ങളും നോര്‍ക്കാ റൂട്സിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അറ്റസ്റ്റേഷന്‍ കേന്ദ്രങ്ങളില്‍നിന്നും കലക്റ്ററേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്കാ സെല്ലുകളില്‍നിന്നും പ്രവാസി ക്ഷേമനിധിയുടെ തിരുവനന്തപുരം ജവഹര്‍നഗറിലുള്ള ഓഫിസില്‍നിന്നും ലഭിക്കും. വെബ്സൈറ്റില്‍നിന്നും അപേക്ഷാഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകളും രജിസ്ട്രേഷന്‍ ഫീസായി നോണ്‍ റസിഡന്‍സ് കേരളൈറ്റ്സ് വെല്‍ഫയര്‍ ഫണ്ടിന്‍റെ പേരില്‍ തിരുവനന്തപുരത്തു മാറാവുന്ന 200 രൂപയുടെ ഡിഡിയും സഹിതം സമര്‍പ്പിക്കണം. വിലാസം- സ്പെഷ്യല്‍ ഓഫിസര്‍, പ്രവാസി കേരളീയ ക്ഷേമനിധി, മണികണ്ഠാ ടവേഴ്സ്, ടെന്നീസ് ക്ലബിനു സമീപം, ജവഹര്‍ നഗര്‍, തിരുവനന്തപുരം-3. ഫോണ്‍ - 0471 - 3013401, 3013402.
Close...
Maximum Character Allowed -
4000