Saturday, March 13, 2010   9:32 PM IST
Supplements
Home>> News>> Kerala News
Kerala News
കേന്ദ്രവിരുദ്ധ മനോഭാവം മാറണം
Sunday, May 24, 2009
|
|
|
കൊച്ചി

കേന്ദ്രവിരുദ്ധ സമരത്തേക്കാള്‍ കേരളവും കേന്ദ്രവും തമ്മില്‍ സഹകരണമാണു വേണ്ടതെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവിരുദ്ധ സമരത്തില്‍ അടിയുറച്ചമട്ടാണ്. സംസ്ഥാനത്തിന്‍െറ വികസന ത്തിന് ഈ മനോഭാവം നന്നല്ല. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അവഗണിക്കുന്നു എന്ന പ്രചരണം തെറ്റാണ്. ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രവി.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു നല്‍കിയ പ്രത്യേക പ്രാതിനിധ്യമാണ് എന്‍െറ മന്ത്രി സ്ഥാനം. ഈ അവസരം കേരളത്തിന്‍െറ വളര്‍ച്ചയ്ക്ക് ഉപയോഗിക്കും. പുതിയ ട്രെയ്നുകള്‍ കൊണ്ടുവരാന്‍ ശ്രമിക്കും. സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ക്രിയാത്മകമാകണം. മൂന്നുവര്‍ഷം മുന്‍പു സ്ഥലം ഏറ്റെടുത്തു നല്‍കിരുന്നെങ്കില്‍ വല്ലാര്‍പാടം പദ്ധതി നേരത്തേ കമ്മിഷന്‍ ചെയ്യാന്‍ കഴിയുമായിരുന്നു.

പുതുതായി ആരംഭിക്കുന്ന നാലു പ്രവാസി സര്‍വകലാശാലകളില്‍ ഒന്നു കേരളത്തിലെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി.

സര്‍വകലാശാകള്‍ക്കുവേണ്ടി പ്രവാസികാര്യമന്ത്രാലയത്തില്‍ വന്നിട്ടുള്ള അപേക്ഷകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇപ്പോള്‍ പ്രശ്നങ്ങളൊന്നും ഇല്ല. ഏതു ഘടകക്ഷിക്കും കൂടുതല്‍ മന്ത്രിസ്ഥാനം ആവശ്യപ്പെടാം. അതാണു ഡിഎംകെ ചെയ്തത്. ഘടകക്ഷികള്‍ക്കു പ്രാധാന്യം നല്‍കുന്ന സമീപനമാണു കോണ്‍ഗ്രസിന്‍റേത്.

കോണ്‍ഗ്രസ് പ്രസിഡന്‍റ് തന്നെ നേരിട്ടു പ്രശ്നപരിഹാരത്തിനിറങ്ങിയത് ഇതിന് ഉദാഹരണം. ലോക്സഭയില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയ വനിതാ ബില്‍ ഇക്കുറി പാസാക്കുമെന്നാണു പ്രതീക്ഷ. കാതലായ പ്രശ്നങ്ങളില്‍ വ്യക്തമായ നിലാപാടാണു കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്നും വയലാര്‍ രവി പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code