Thursday, February 09, 2012   1:47 PM IST
Supplements
Home>> News>> Kerala News
Kerala News
മഴ എത്തി, വൈദ്യുതി ബോര്‍ഡിന് ആശ്വാസം
Monday, May 25, 2009
|
|
|
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

സംസ്ഥാനത്തു കാലവര്‍ഷം തുടക്കത്തില്‍ത്തന്നെ ശക്തമായതില്‍ വൈദ്യുതി വകുപ്പിന് ആശ്വാസം.

കഴിഞ്ഞതവണ കാലവര്‍ഷം ശക്തമായിരുന്നെങ്കിലും ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ ആദ്യംമുതല്‍ ഇവിടങ്ങളില്‍ മഴ ലഭിച്ചതാണു പ്രതീക്ഷയ്ക്കു വകനല്‍കുന്നത്.

തെരഞ്ഞെടുപ്പിനിടെ കേരളത്തിന്‍റെ വൈദ്യുതി വിഹിതത്തില്‍ കേന്ദ്രം കുറവു വരുത്തിയിരുന്നു. എന്നിട്ടും വൈദ്യുതി നിയന്ത്രണമോ താപവൈദ്യുതിക്ക് അധികനിരക്കോ ഏര്‍പ്പെടുത്തിയില്ല. മഴ പ്രതീക്ഷിച്ചാണു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത്. പതിവിലും മൂന്നു ദിവസം നേരത്തേ മഴയെത്തുകയും ഡാമുകളിലേക്കുള്ള നീരൊഴുക്കില്‍ കാര്യമായ വര്‍ധന ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

നാലുമാസം കാലവര്‍ഷം നീണ്ടു നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാല്‍ അടുത്ത നാളിലൊന്നും പ്രതിസന്ധിയുണ്ടാകില്ല.

നീരൊഴുക്കു വരുംദിവസങ്ങളില്‍ ശക്തമായാല്‍ എല്ലാ കേന്ദ്രങ്ങളിലും പൂര്‍ണതോതില്‍ ഉല്‍പാദനം നടത്താന്‍ കഴിയും. വൈദ്യുതി പുറത്തു വില്‍ക്കുന്നതിനും കഴിയും. അതു ബോര്‍ഡിനു സാമ്പത്തിക നേട്ടമുണ്ടാക്കും.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code