Sunday, March 14, 2010   2:42 PM IST
Supplements
Home>> News>> World News
World News
മയക്കുമരുന്നു കടത്ത്:മെക്സിക്കോയില്‍ മേയര്‍മാര്‍ പിടിയില്‍
Wednesday, May 27, 2009
|
|
|
മെക്സിക്കോ സിറ്റി

മയക്കുമരുന്നു കടത്ത്, സംഘടിത കുറ്റകൃത്യം എന്നിവയുമായി ബന്ധപ്പെട്ട് 27 പേരെ മെക്സിക്കന്‍ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായവരില്‍ പത്തു മേയര്‍മാരും ഒരു ന്യായാധിപനും മിച്ചോവാക്ക ഗവര്‍ണറുടെ സഹായിയും ഉള്‍പ്പെടുന്നു. മറ്റുള്ളവര്‍ ഉന്നത സര്‍ക്കാര്‍ ഉദേ്യാഗസ്ഥരാണ്.

മിച്ചോവാക്കയില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ല ഫാമിലിയ എന്ന പേരില്‍ അറിയപ്പെടുന്ന സംഘം മിച്ചോവാക്കയിലെ മയക്കുമരുന്നു ശൃംഗലയിലെ പ്രധാനികളാണ്. കുപ്രസിദ്ധമായ മയക്കുമരുന്നു സംഘത്തെ തകര്‍ക്കാനുള്ള നടപടിയുടെ ഭാഗമായി ആറുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറസ്റ്റെന്നു മിച്ചോവാക്കന്‍ ഗവര്‍ണര്‍ ലിയോനല്‍ ഗൂഡി പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് ഉന്നത ഉദേ്യാഗസ്ഥരടക്കം നിരവധി പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code