Thursday, February 09, 2012   5:53 AM IST
Supplements
Home>> Regional>> Kochi
Kochi
മൂന്നരക്കോടിയുടെ റോഡ് പൊളിയുന്നു
Thursday, May 28, 2009
|
|
|
കൊച്ചി

ജോസഫ് റോയ്

കിലോമീറ്ററിന് ഒരുകോടിരൂപ ചെലവിട്ടു പൂര്‍ത്തിയാക്കിയ മൂന്നര കിലോമീറ്റര്‍ കലൂര്‍-കടവ ന്ത്ര റോഡില്‍ ടാര്‍ പൊളിയുന്നു. റോഡിലെ വെള്ളക്കെട്ടാണു വില്ലന്‍.

കഴിഞ്ഞ ആറുമാസത്തിനിടെ ടാറിങ് നടത്തിയ തമ്മനം-കതൃക്കടവ്, ലിസി-പുല്ലേപ്പടി , സെന്‍റ് വിന്‍സെന്‍റ് റോഡുകളും മഴ കനത്തതോടെ പലയിടത്തും പൊട്ടിപ്പൊളിഞ്ഞുതുടങ്ങി.

ടാര്‍ നീങ്ങി ചെറിയ കുഴികളായാണു റോഡുകളുടെയെല്ലാം തകര്‍ച്ചയുടെ തുടക്കം. വൈകാ തെ ഇവ വലിയ കുഴികളായി മാറും. ഉടന്‍ പാച്ച്വര്‍ക്ക് നടത്തിയില്ലെങ്കില്‍ കലൂര്‍-കടവന്ത്ര മോഡല്‍ റോഡ് പഴയതിനേക്കാള്‍ മോശം അവസ്ഥയിലാകുമെന്നാ ണ് ആശങ്ക. നിര്‍മാണവേളയില്‍ത്തന്നെ ചൂണ്ടിക്കാട്ടിയ പാകപ്പിഴകള്‍ അധികൃതര്‍ അന്നു മുഖവിലയ്ക്കെടുത്തിരുന്നില്ല. എന്നാ ല്‍ അവയെല്ലാം ഇപ്പോള്‍ സത്യമാവുകയാണ്. അശാസ്ത്രീയ നിര്‍മാണമെന്ന ആരോപണവും യാഥാര്‍ഥ്യമാകുന്നു.

വര്‍ഷങ്ങളായി തകര്‍ന്നുകിട ന്ന കലൂര്‍-കടവന്ത്ര റോഡ് രണ്ടുമാസം മുന്‍പാണു ജനകീയ ഇടപെടലിനെത്തുടര്‍ന്നു പുതുക്കിയത്. കതൃക്കടവ് ജംക്ഷന്‍ മുത ല്‍ കടവന്ത്ര വരെയുള്ള ഭാഗത്താ ണു വെള്ളക്കെട്ട്. വെള്ളം റോഡില്‍ കെട്ടിനില്‍ക്കാതെ ഒലിച്ചുപോകാനുള്ള സംവിധാനങ്ങളൊന്നുമില്ല. മതിയായ ഡ്രെയ്നേ ജ് സംവിധാനങ്ങളുടെ അപര്യാ പ്തതയുമുണ്ട്.

ഇക്കാര്യങ്ങള്‍ റോഡ് നിര്‍മാണവേളയില്‍ത്തന്നെ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. അഞ്ചുവര്‍ഷമാണു കലൂര്‍-കടവന്ത്ര റോഡിനു ഗ്യാരണ്ടി. എന്നാല്‍ നിര്‍മാണപ്പിഴവു മൂലമുണ്ടാകുന്ന തകരാറുകള്‍ക്കും ഗ്യാരണ്ടി ബാധകമായില്ലെങ്കില്‍ മുടക്കിയ പ ണം വെള്ളത്തിലാകും.

നഗരത്തിലെ മറ്റു റോഡുകളും കാലവര്‍ഷം കനക്കുന്നതിനുമുന്‍പേ തകര്‍ന്നുകഴിഞ്ഞു. കാല്‍നടക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ദുരിതം വിത യ്ക്കുന്ന റോഡുകള്‍ ദുരിക്കയമായി മാറിയിരിക്കുകയാണ്. ബൈക്ക് യാത്രക്കാരാണു അപ കടത്തില്‍പ്പെടുന്നവരിലേറെ. ഹൈക്കോര്‍ട്ട് ജംക്ഷനില്‍ രൂപപ്പെട്ട കുഴികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നു യാത്രക്കാര്‍ പറയുന്നു. പൊലീസ് കമ്മിഷണറുടെ ഓഫി സിനു മുന്നില്‍ വന്‍കുഴികളുണ്ട്. ഗോശ്രീ പാലത്തിലൂടെയുള്ള ബ സുകള്‍ മുഴുവനും ഇതുവഴിയാ ണു പോകുന്നത്.

നിര്‍മാണത്തിലെ അപാകത യാണ് റോഡ് തകര്‍ച്ചയ്ക്കു കാരണമെന്നു വ്യക്തമായിട്ടും പിഡ ബ്ല്യുഡിയോ മറ്റു ബന്ധപ്പെട്ട വകുപ്പുകളോ യാതൊരു നടപടിയുമെടുത്തിട്ടില്ല. കഴിഞ്ഞവര്‍ഷം തകര്‍ന്ന റോഡുകളുടെ പ്രശ്നത്തി ല്‍ ഹൈക്കോടതിവരെ ഇടപെ ട്ടിരുന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code