Sunday, August 01, 2010   5:14 AM IST
Supplements
Home>> News>> Sports
Sports
കോച്ചിനു വേണ്ടി ചെത്സിക്കു കപ്പ് വേണം
Saturday, May 30, 2009
|
|
|
ലണ്ടന്‍

താത്കാലിക പരിശീലനച്ചുമതല ഒഴിയുന്ന കോച്ച് ഗസ് ഹിഡിങ്കിന് ഉചിതമായ യാത്രയയപ്പു നല്‍കാനൊരുങ്ങുകയാണ് ഇംഗ്ലീഷ് പ്രിമിയര്‍ ലീഗ് ക്ലബ് ചെല്‍സി. ഇന്ന് എവര്‍ട്ടണെതിരേ എഫ്എ കപ്പ് ഫൈനലില്‍ ഹിഡിങ്കിനു സമ്മാനിക്കാനൊരു ട്രോഫി, അതാണു മോഹം. ലൂയി ഫിലിപ് സ്കൊളാരിയുടെ കീഴിലെ തുടര്‍ പരാജയ പരമ്പരയ്ക്കു ചെല്‍സി അന്ത്യം കുറിച്ചത് ഹിഡിങ്ക് എത്തിയ ശേഷം.

ഈ വര്‍ഷം ഫെബ്രുവരിയില്‍ സ്കൊളാരിയെ പുറത്താക്കി റഷ്യന്‍ ടീമിന്‍റെ പരിശീലകനായിരുന്ന ഹിഡിങ്കിനു താത്കാലിക ചുമതല നല്‍കിയ ചെല്‍സി അധികൃതര്‍ സ്വപ്നം കണ്ടതിലും ഏറെയായിരുന്നു ക്ലബിന്‍റെ പുരോഗതി. ചാംപ്യന്‍സ് ലീഗ് സെമി, ഇംഗ്ലീഷ് പ്രിമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനം, എഫ്എ കപ്പ് ഫൈനല്‍ സ്ഥാനം... എല്ലാം ഹിഡിങ്ക് മാജിക്. ഹിഡിങ്കിന്‍റെ കീഴില്‍ കളിച്ച 21 മത്സരങ്ങളില്‍ ചെല്‍സി തോറ്റത് ഒരിക്കല്‍ മാത്രം.

1995 ല്‍ എഫ്എ കപ്പ് ഫൈനലില്‍ മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനെ അട്ടിമറിച്ചതിന്‍റെ റെക്കോഡുള്ള എവര്‍ട്ടണെതിരേ ചെല്‍സി കരുതിയാവും ഇന്നിറങ്ങുക. ലിവര്‍പൂള്‍, ഇംഗ്ലീഷ് ചാംപ്യന്‍മാര്‍ മാഞ്ചെസ്റ്റര്‍ എന്നീ വമ്പന്‍മാരെ തകര്‍ത്താണ് എവര്‍ട്ടണ്‍ ഫൈനലിലെത്തിയത്. ദിദിയര്‍ ദ്രോഗ്ബ, നിക്കൊളാസ് അനല്‍ക്ക, ഫ്രാങ്ക് ലംപാഡ് എന്നിവരടങ്ങിയ മുന്നേറ്റ നിരയും ആഷ്ലി കോള്‍, ക്യാപ്റ്റന്‍ ജോണ്‍ ടെറി എന്നിവര്‍ അണിനിരക്കുന്ന പ്രതിരോധ നിരയും ചെല്‍സിയുടെ തുറുപ്പു ചീട്ട്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code