Sunday, March 14, 2010   10:17 PM IST
Supplements
Home>> News>> Sports
Sports
ട്വന്‍റി20: ഇന്ത്യ തുടങ്ങുന്നു
Monday, June 01, 2009
|
|
|
ലണ്ടന്‍

ട്വന്‍റി20 ലോകകിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി ഇന്ത്യന്‍ ടീം ഇന്നു കളത്തിലിറങ്ങുന്നു. ന്യൂസിലന്‍ഡിനെതിരേ പരിശീലന മത്സരമാണു മഹേന്ദ്ര സി ങ് ധോണിയും കൂട്ടരും കളിക്കു ക. പരിശീലനമെന്നു കരുതി മത്സരത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നു ധോണി അറിയി ച്ചു.

വിജയത്തിനായാവും ഇന്ത്യ ഇറങ്ങുക. ആദ്യ മത്സരത്തില്‍ നേടുന്ന വിജയം ടീമിന് ഏറെ ആത്മവിശ്വാസം നല്‍കും. ലണ്ടനിലെത്തിയ ഉടന്‍ ടീം പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഇന്നലെ രണ്ടു മണിക്കൂറോളം തീവ്രപരിശീലനത്തിലായിരുന്നു ധോണിയും സംഘവും.

പരുക്കേറ്റ പേസര്‍ സഹീര്‍ ഖാനും ഫീല്‍ഡിലിറങ്ങിയെങ്കിലും പരിശീലനമത്സരത്തില്‍ സഹീറിനെ ഒഴിവാക്കിയേക്കും. ഡാനിയേല്‍ വെട്ടോറിയുടെ കിവീസ് ടീമും ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ തയാറായാണ് എത്തുന്നത്. കഴിഞ്ഞ കിവീസ് പര്യടനത്തിനത്തില്‍ ഇന്ത്യ ട്വന്‍റി 20 പരമ്പരയില്‍ കിവീസിനോടു അടിയറവു പറ ഞ്ഞിരുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code