ഓഹരിവിപണിയില്‍ മുന്നേറ്റം
മുംബൈ
രാജ്യത്തെ ഓഹരിവിപണിയില്‍ വന്‍മുന്നേറ്റം. ഒന്‍പതു മാസത്തിനിടെയുള്ള ഏറ്റവും വലിയ മുന്നേറ്റമാണ് ഇന്നു രാവിലെ ബിഎസ് ഇ സെന്‍സെക്സ് രേഖപ്പെടുത്തിയത്. 281 പോയന്‍റ് ഉയര്‍ന്ന് സെന്‍സെക്സ് 14,906ല്‍ എത്തി. 1.65 ശതമാനത്തിന്‍റെ നേട്ടമാണ് ഉണ്ടായത്. 2008 സെപ്റ്റംബറിലാണ് മുന്‍പ് വിപണി ഈ നിലവാരത്തിലെത്തിയത്.
നിഫ്റ്റി 90 പോയന്‍റ് ഉയര്‍ന്ന് 4539ലെത്തി. രാജ്യത്തെ ജിഡിപി നിരക്ക് ഉയര്‍ന്നതും ആഭ്യന്തര വിപണിയിലേയ്ക്കു പണം ഒഴുകിയതും വിപണിയ്ക്കു സഹായമായി.
Close...
Maximum Character Allowed -
4000