ദീപ്തി ശൈലജ
സ്ഥിരം സ്റ്റൈല്‍, സ്ഥിരം വേഷം, ഇതൊക്കെ കുറച്ചു കഴിയുമ്പോള്‍ നമുക്ക് മടുത്തു തുടങ്ങാറില്ലേ ?. ഒരു മേക്കോവര്‍, വ്യത്യസ്തമായ ഗെറ്റപ്പ്, ഇവയൊക്കെ നമ്മളാഗ്രഹിക്കും. പഴഞ്ചന്‍ മട്ടിലുള്ള, പുതുമകളൊന്നുമില്ലാത്ത നമ്മുടെ വീടിനും വേണ്ടേ ഒരു മേക്കോവര്‍ ?. ഒരു കംപ്ലീറ്റ് ചെയ്ഞ്ച്. വീടിന്‍റെ റിനൊവേഷന്‍ നടത്തുന്നവരുടെ എണ്ണം ഇന്നു കൂടി വരുന്നു.
വില്ലകളും അപ്പാര്‍ട്ട്മെന്‍റുകളും കണ്ടു കൊതിക്കേണ്ട ആവശ്യം ഇനിയില്ല. ആഗ്രഹിക്കുന്ന വിധത്തില്‍ കൈയിലുള്ള ബജറ്റിനനുസരിച്ച് സ്വപ്നഭവനം സ്വന്തമാക്കാം, റിനൊവേഷനിലൂടെ.
പുനര്‍നിര്‍മാണവും നവീകരണവും രണ്ടു രീതിയിലുണ്ട്. ഒന്ന് നിലവിലുള്ള കെട്ടിടത്തിന്‍റെ ഇന്‍റീരിയറില്‍ത്തന്നെ മാറ്റങ്ങള്‍ വരുത്തുക. ഒറ്റനില വീട് ഇരുനിലയാക്കുക, എക്സ്റ്റെന്‍ഷന്‍ തുടങ്ങിയ മാറ്റങ്ങളാണ് രണ്ടാമത്തേത്.
പുനര്‍നിര്‍മാണം നടത്തുന്നതിനു മുന്‍പു ശ്രദ്ധിക്കേണ്ട കാര്യങ്ങളേറെയുണ്ട്. ബില്‍ഡിങ്ങിന്‍റെ സ്ട്രക്ച്ചര്‍ സ്റ്റെബിലിറ്റി എത്രയുണ്ടെന്ന് അറിഞ്ഞിരിക്കണം. ഇരുനിലയാക്കുന്നെങ്കില്‍ ഫൗണ്ടേഷന്‍ ഡെപ്ത് എത്ര, വീടു നില്‍ക്കുന്ന ഭൂമിയുടെ സ്വഭാവം തുടങ്ങിയവയും അറിയേണ്ടതുണ്ട്. നിലവിലുള്ള ചുവരുകള്‍ പൊളിച്ചു മാറ്റാന്‍ കോണ്‍ക്രീറ്റ് കട്ടറുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അധികമര്‍ദം കെട്ടിടത്തിനേല്‍ക്കാതിരിക്കാന്‍ ഇതു സഹായിക്കും.
ലീക്കേജ്, ഇലക്ട്രിക് വര്‍ക്സ്, ഫ്ളോറിങ്, ടൈലിങ് തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ റിനൊവേഷന്‍ തുടങ്ങാവൂ. ബെഡ്റൂം, കിച്ചന്‍, വര്‍ക്ക് ഏരിയാ എന്നിവയെല്ലാം മനസിനിണങ്ങുന്ന രീതിയില്‍ നവീകരണത്തിലൂടെ ക്രമീകരിക്കാം.
ആശയങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ പൂര്‍ത്തിയാക്കിയാല്‍ കോര്‍പ്പറേഷന്‍റേയോ, നിയുക്ത അഥോറിറ്റിയുടേയോ അനുമതി വാങ്ങി നിര്‍മാണം തുടങ്ങാം. ബജറ്റ്-ഓറിയന്‍റഡ് ആയി റിനൊവേഷന്‍ നടത്തണം, കൃത്യമായ ബജറ്റ് അനുസരിച്ച് നിര്‍മാണ സാമഗ്രികള്‍ തെരഞ്ഞെടുക്കാം.
കോസ്റ്റ്-ഇഫക്റ്റീവ് ആയ മെറ്റീരിയല്‍സ് പണം ലാഭിക്കും. വുഡിന് പകരം പ്ലൈവുഡ്, ഇഷ്ടികകള്‍ക്കു പകരം ഹോളോ ബ്ലോക്സ് എന്നിവയൊക്കെ ചെലവു കുറയ്ക്കാനുള്ള മാര്‍ഗങ്ങളാക്കാം
തീം ബേസ്ഡ് ആയ റിനൊവേഷന്‍ ആണ് ഇന്നിന്‍റെ രീതി. ഓരോ മുറിയുടേയും മൂഡ്, കളര്‍, ലൈറ്റിങ് എന്നിവയെല്ലാം ട്രെന്‍ഡിയാവണം. പരമാവധി സ്പെയ്സ് യൂട്ടിലൈസ് ചെയ്യുന്ന ഡിസൈന്‍ തെരഞ്ഞെടുക്കാം. ഓരോ മുറിയിലേയും ഫര്‍ണീച്ചര്‍, ടൈല്‍സ്, ഫിറ്റിങ്സ്, ലാംപ് ഫിറ്റിങ്സ്, സ്വിച്ചസ് എല്ലാം തീം ബേസ്ഡ് ആവും. വാം, കൂള്‍, സ്പേഷ്യസ് ഫീല്‍ എന്നിവ പ്രദാനം ചെയ്യുന്ന കളര്‍, ലൈറ്റിങ് ടോണുകള്‍ കൂടിയാവുമ്പോള്‍ ഇന്‍റീരിയര്‍ കെങ്കേമം.
എക്സ്റ്റീരിയറില്‍ മാറ്റമുണ്ടാക്കാന്‍ ടെക്സ്ചര്‍ ഫിനിഷ് നല്‍കാം. കരിങ്കല്ലിന്‍റേയോ, ചെങ്കല്ലിന്‍റെയോ ഫിനിഷില്‍ ടെക്സ്ചര്‍ വര്‍ക്ക് ചെയ്താല്‍ ഒറിജിനല്‍ കല്ലു കൊണ്ടു നിര്‍മിച്ച വീടെന്നേ തോന്നൂ.
ഇനി വീടിനു ട്രഡിഷനല്‍ ലുക്ക് വേണോ, റിനൊവേഷനിലൂടെ അതുമാവാം. ലൈഫ്ടൈം ഗ്യാരന്‍റിയുള്ള ഓടുകള്‍ മേല്‍ക്കൂരയില്‍ പാകാം, ഒരു ട്രഡിഷനല്‍ ലുക്ക്.
കുറഞ്ഞ ചെലവിലോ, കൂടിയ ചെലവിലോ വീടു നവീകരിക്കാം. വീടിന്‍റെ ഭംഗിക്കുറവോ, പഴമയോ നിങ്ങളെ അലട്ടുന്നെങ്കില്‍ വിഷമിക്കേണ്ട, റിനൊവേഷനിലൂടെ കാത്തിരിക്കുന്നു നിങ്ങളുടെ വീട്, ഒരു അപ്രതീക്ഷിത മേക്കോവര്‍.
വിവരങ്ങള്‍ക്കു കടപ്പാട്:
കോണ്‍സെപ്റ്റ് ഡിസൈന്‍
ആലുവ
ഫോണ്‍. 9995892662,
9447978823.