ഖനിയില്‍ തീ പിടിത്തം:42 മരണം
ഡര്‍ബന്‍
ദക്ഷിണാഫ്രിക്കയിലെ അനധികൃത സ്വര്‍ണഖനിയില്‍ തീ പിടിത്തം. 42 പേര്‍ ശ്വാസംമുട്ടി മരിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണു തീ പിടിത്തമുണ്ടായത്. ഇതേത്തുടര്‍ന്നു ഖനിയില്‍ വിഷപ്പുക നിറഞ്ഞതാണ് മരണകാരണം.
ഖനിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇത്തരം നിരവധി സ്വര്‍ണ ഖനികള്‍ ഇവിടെയുണ്ട്. സമീപത്തെ ഏതെങ്കിലും ഒരു ഖനിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കാണിച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണു പ്രവര്‍ത്തനം. ഒരു വര്‍ഷത്തിനിടെ അനധികൃത ഖനികളില്‍ ഉണ്ടായ അപകടങ്ങളില്‍ നൂറോളം പേര്‍ മരിച്ചു.
Close...
Maximum Character Allowed -
4000