ജയിലില്‍ യുവതിയുടെ നഗ്നചിത്രം എടുത്തതായി പരാതി
ആലുവ
വിചാരണത്തടവുകാരിയായി വനിതാസബ്ജയിലില്‍ കഴിഞ്ഞ യുവതിയുടെ നഗ്നചിത്രം ജയില്‍ സൂപ്രണ്ടിന്‍റെയും വാര്‍ഡന്‍െറയും സാന്നിദ്ധ്യത്തില്‍ ഒളിക്യാമറയില്‍ പകര്‍ത്തിയെന്നു ആരോപണം. സംഭവം സംബന്ധിച്ചു യുവതി ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കി. കേസ് ജൂണ്‍ 16നു പരിഗണിക്കും.
പീഡനക്കേസില്‍ പ്രതിയായ പറവൂര്‍ സ്വദേശിനി ജയന്തിയെ(27) ഇന്നലെ റിമാന്‍ഡ് കാലാവധി നീട്ടാനായി പൊലിസ് ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്നാണു മജിസ്ട്രേറ്റിനോട് ജയിലിലെ പീഡനകഥകള്‍ പറഞ്ഞത്.
Close...
Maximum Character Allowed -
4000