പാമ്പു കടിച്ച ചിക്കന്‍ ടേസ്റ്റിയാണെന്ന്!!
മലയാളികള്‍ക്കു പ്രിയങ്കരങ്ങളാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ വിഭവ വൈവിധ്യങ്ങള്‍ നിരവധി. പെപ്പര്‍ ചിക്കന്‍, ബട്ടര്‍ ചിക്കന്‍, ചില്ലി ചിക്കന്‍ ...എന്നാലിതാ വന്‍മതിലിനപ്പുറത്തു നിന്ന് ഒരു സ്പെഷ്യല്‍ വിഭവം.
ബീജിങ്ങില്‍ നിന്ന് വടക്കു പടിഞ്ഞാറു മാറിയുള്ള ചോങ്ക്വിങ് മുന്‍സിപ്പാലിറ്റിയിലെ ഗ്വാന്‍ഡോങ് പ്രവിശ്യയിലെ ഒരു റസ്റ്ററന്‍റ്. അവിടെ ചെന്ന് ഏതു തരത്തിലുള്ള ചിക്കന്‍ വേണമെന്നു പറഞ്ഞാലും കിട്ടും. നിങ്ങളുടെ മുന്നില്‍ വച്ചു തന്നെ കോഴിയെ കൊന്ന് വിഭവമൊരുക്കും. പക്ഷേ ഒരു വിശേഷമുണ്ട്. പാമ്പിനെക്കൊണ്ടു കൊത്തിച്ചാണ് കോഴിയെ കൊല്ലുന്നത്. പാമ്പു കൊത്തിക്കൊല്ലുന്ന കോഴിയുടെ ഇറച്ചി കൊണ്ടുണ്ടാക്കുന്ന വിഭവങ്ങള്‍ വളരെ ടേസ്റ്റിയാണെന്നും ആരോഗ്യത്തിനു നല്ലതാണെന്നും ഈ റസ്റ്ററന്‍റ് പ്രചരിപ്പിക്കുന്നു. സ്നേക് ബിറ്റണ്‍ ചിക്കന്‍ എന്ന പേരില്‍ ഇതിന്‍റെ സവിശേഷതകള്‍ ഇന്‍റര്‍നെറ്റിലും നല്‍കി. ഇതോടെ പാമ്പു കൊത്തിയ കോഴിയുടെ ഇറച്ചി കഴിക്കാന്‍ നിരവധി ആളുകള്‍ ഷുന്‍ഡെ രന്‍ജിയ റസ്റ്ററന്‍റില്‍ എത്തിത്തുടങ്ങി. എന്നാല്‍ ഈ രീതിക്കെതിരെ ചില സംഘടനകള്‍ രംഗത്തെത്തി. ഇതനുവദിക്കരുതെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ചറിയാന്‍ ബീജിങ്ങില്‍ നിന്ന് മാധ്യമ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം റസ്റ്ററന്‍റിലെത്തി. ഷ്വെങ് എന്നു സ്വയം പരിചയപ്പെടുത്തിയ ഒരു റസ്റ്ററന്‍റ് സ്റ്റാഫ് സ്നേക് ബിറ്റണ്‍ ചിക്കന്‍ തയാറാക്കുന്നതെങ്ങിനെയെന്നു വിശദമായി പറഞ്ഞു കൊടുത്തു, ഡെമോണ്‍സ്ട്രേഷന്‍ സഹിതം. ചിക്കനില്‍ വിഷമില്ലേ എന്നു ചോദിച്ചപ്പോള്‍, വേവിക്കുമ്പോള്‍ വിഷം മനുഷ്യ ശരീരത്തിന് ഗുണകരമാകുന്ന എന്‍സൈമായി മാറുമെന്നാണ് ഉത്തരം. നിരവധി പേര്‍ ഇതിനകം സ്നേക് ബിറ്റണ്‍ ചിക്കന്‍ അകത്താക്കിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിവിയിലും പത്രങ്ങളിലും വാര്‍ത്തകള്‍ വന്നു തുടങ്ങിയതോടെ അധികൃതര്‍ സ്നേക് ബിറ്റണ്‍ ചിക്കനെക്കുറിച്ച് വിശദമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Close...
Maximum Character Allowed -
4000