Wednesday, February 08, 2012   9:29 PM IST
Supplements
Home>> Vaartha Life>> Economix
Economix
കംപ്യൂട്ടര്‍ @ 4999
Saturday, June 06, 2009
|
|
|
ധരാളം ഫീച്ചേഴ്സുള്ള വിലയേറിയ കംപ്യൂട്ടര്‍. മറുവശത്തു മികച്ച കുറച്ചു ഘടകങ്ങള്‍ മാത്രമുള്ള വില കുറഞ്ഞ കംപ്യൂട്ടര്‍. രണ്ടി ലേതു വേണമെന്നു തീരുമാനിക്കേണ്ടത് ഉപയോക്താക്കളാണ്. രണ്ടാമത്തെ വഴി തെരഞ്ഞെടുക്കുന്നവര്‍ക്കാ യി നിവിയോ കമ്പനി 100 ഡോളര്‍ വിലയിലൊതുങ്ങു ന്ന ഡെസ്ക്ടോപ് പിസി, നിവിയോ കംപാനിയന്‍, പുറത്തിറക്കി. ലോകത്തെ ആദ്യ ഓണ്‍ലൈന്‍ വിന്‍ഡോ സ് ഡെസ്ക് ടോപ് എന്നതാണിതിന്‍റെ സവിശേഷത. എവിടെയും കൊണ്ടുപോകാവുന്ന ഇതിന്‍റെ സിപിയുവിനു ചെറിയൊരു ചോറ്റുപാത്രത്തിന്‍റെ വലിപ്പമേയുള്ളൂ. ഇന്‍റര്‍നെറ്റിലേക്കു കണക്റ്റു ചെയ്താല്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തനത്തിനു റെഡി.

സോഫ്റ്റ്വെയറുകളോ ഓപ്പറേറ്റിങ് സിസ്റ്റമോ ഇതിലില്ല. ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിച്ചാലുടന്‍ വിന്‍ഡോസ് എക്സ്പി അതിന്‍റെ സമ്പൂര്‍ണ ഫീച്ചറുകളുമായി കംപ്യൂട്ടറിലെത്തും. മൈക്രോസോഫ്റ്റ് ഓഫിസിന്‍റെ പൂര്‍ണ വെര്‍ഷനാണിതില്‍ ലഭിക്കുക, ഒപ്പം 10 ജിബി സ്റ്റോറെജ് കപ്പാസിറ്റിയും. ഓണ്‍ലൈനില്‍ എല്ലാ സിസ്റ്റങ്ങളും തനിയെ ഇതില്‍ എത്തിക്കൊള്ളും. ഫയലുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏതെങ്കിലും പുതിയ സോഫ്റ്റ്വെയര്‍ ആവശ്യമായിവന്നാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ അതു വിന്‍ഡോസ് സംഘടിപ്പിക്കും. ഉപയോഗിക്കുന്നയാള്‍ അത്തരമൊന്നു ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാനൊന്നും മെനക്കെടേണ്ട.

ചിത്രങ്ങള്‍, ഫയലുകള്‍ എന്നിവയൊന്നും കംപ്യൂട്ടറില്‍ സേവ് ചെയ്തു വയ്ക്കാനാവില്ല. അത്തരം ജോലികളെല്ലാം ഓണ്‍ലൈനായി നടന്നുകൊള്ളും. എല്ലാം ഭദ്രമായി ദൂരെയെവിടെയോ ഉള്ള സെര്‍വറില്‍ ഭദ്രം. ഇ-മെയ്ല്‍ മെസെജുകള്‍ ശേഖരിക്കുന്നതുപോലെ എന്നു ലളിതമാ യി പറയാം. ഫയലുകളുടെയോ ചിത്രങ്ങളുടെയോ വിഡിയോകളുടെയോ കാര്യത്തില്‍ വൈറസുകള്‍ ആക്രമിക്കുമെന്ന പേടിയും വേണ്ട. നിവിയോയുടെ സെക്യൂരിറ്റി സംവിധാനം വൈറസുകളെ തുരത്തിക്കൊള്ളുമെന്നാണു കമ്പനിയുടെ വാഗ്ദാനം.

കാര്യങ്ങളൊക്കെ ഓണ്‍ലൈനില്‍ നടക്കുന്നതിനാല്‍ കാലഹരണപ്പെട്ട സോഫ്റ്റ്വെയറുകള്‍ ഉപ യോഗിക്കുന്നുവെന്ന സങ്കടം വേണ്ട, എല്ലാത്തിന്‍റെയും അപ്ഡേറ്റഡ് വെര്‍ഷനുകളാണ് ഓരോ സമയത്തും ലഭിക്കുക. ഔട്ട് ഡേറ്റഡ് എന്ന വാക്കിനു വിട. സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റലേഷന്‍, അപ്ഗ്രേഡിങ്, വൈറസുകളുമായുള്ള യുദ്ധം, ഡേറ്റ നഷ്ടമാകല്‍ എന്നിവയില്‍ നിന്നെല്ലാം മോചനംമ എന്നിവയാണ് നിവിയോ മുന്നോട്ടുവയ്ക്കുന്ന പുത്തന്‍ കംപ്യൂട്ടറിന്‍റെ ഏറ്റവും വലിയ സവിശേഷതകള്‍.

4999 രൂപയാണു(ഏകദേശം 100 ഡോളര്‍) വില. 15 ഇഞ്ച് എല്‍സിഡി സ്ക്രീന്‍, കീബോര്‍ഡ്, മൗസ് എന്നിവകൂടി വേണമെങ്കില്‍ 7999 രൂപ(ഏകദേശം 160 ഡോളര്‍). സ്മാര്‍ട്ട്, ലോ കോസ്റ്റ് കംപ്യൂട്ടിങിന്‍റെ തുടക്കമാണിതെന്നു നിവിയോ പ്രസിഡന്‍റും ചീഫ് എക്സിക്യുട്ടിവ് ഓഫിസറുമായ സച്ചിന്‍ ദുഗ്ഗല്‍ പറയുന്നു. വീട്ടില്‍ വൈദ്യുതി കണക്ഷന്‍ പോലെ, കേബിള്‍ ടിവി കണക്ഷന്‍ പോലെ സംഗതി സിംപിള്‍. ഓണ്‍ലൈനില്‍ സജ്ജമാകു ന്ന കംപ്യൂട്ടര്‍. സോഫ്റ്റ്വെ യര്‍ രംഗത്തെ പ്രമുഖരായ നിവിയോയുടെ ആദ്യ ഹാര്‍ഡ്വെയര്‍ പ്രൊഡക്റ്റാണു നിവിയോ കംപാനിയന്‍.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code