Monday, March 15, 2010   4:08 PM IST
Supplements
Home>> Cinema>> Latest News
Headlines
ഇവര്‍ വിവാഹിതരായി?
Monday, June 08, 2009
|
|
|
മലയാളത്തില്‍ നിന്നു തമിഴകത്തേക്കു പോയ സുന്ദരി നയന്‍താര തെന്നിന്ത്യയുടെ മുഴുവന്‍ താരറാണിയായത് വളരെ പെട്ടെന്നായിരുന്നു. ഇതിനിടയില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞതു നിരവധി തവണ.

ഇപ്പോഴിതാ തമിഴിലേയും തെലുങ്കിലേയും മാധ്യമങ്ങള്‍ നിറയെ നയന്‍താരയുടെ പ്രണയവും വിവാഹവുമാണ് . പ്രമുഖ നടനും നൃത്തസംവിധായകനും സംവിധായകനുമായ പ്രഭുദേവയാണു നായകന്‍. ആന്ധ്രാപ്രദേശിലെ പത്രങ്ങള്‍ മുഴുവന്‍ എഴുതി നയന്‍താരയും പ്രഭുദേവയും വിവാഹം കഴിച്ചുവെന്ന്.

പ്രഭുദേവ സംവിധാനം ചെയ്ത വില്ലുവിലെ നായികയായിരുന്നു നയന്‍. പ്രഭുദേവ തന്‍റെ ആദ്യഭാര്യ റംലത്തിനെ വിവാഹം ചെയ്തതിനോടാണു നയനെ വിവാഹം ചെയ്തത് ഉപമിക്കുന്നത്. ആരേയും അറിയിക്കാതെയായിരുന്നു വിവാഹം. നയന്‍റെ വലതു കണങ്കൈയില്‍ പി എന്നു പച്ചകുത്തിയിരിക്കുന്നതും ഊഹാപോഹങ്ങളെ ഉറപ്പിക്കുന്നു. പി എന്നാല്‍ പ്രഭുദേവ എന്നുറപ്പിച്ചു കഴിഞ്ഞു ചില മാധ്യമങ്ങള്‍.

ഹൈദരാബാദിലെ ഹെയര്‍ ആന്‍ഡ് ടാറ്റൂ ലോഞ്ജിലെ ഹക്കിം ആലിം ആണു ടാറ്റൂ പതിച്ചത്. വിവാഹ വാര്‍ത്ത ഇരുവരും നിഷേധിച്ചിട്ടില്ല. എങ്കിലും ഇതിനിടയില്‍ നയന്‍ ഒരു പ്രസ്താവന ഇറക്കിയതാണു സംശയങ്ങള്‍ക്കു കരുത്തേകിയത്. തന്‍റെ ജീവനേക്കാളേറെ താന്‍ പ്രഭുദേവയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു എന്ന നയന്‍താരയുടെ വാക്കുകളാണു തമിഴ് മാധ്യമങ്ങള്‍ക്കു പ്രചോദനമായത്.

നയനും പ്രഭുദേവയും തമ്മിലുള്ള ബ ന്ധം ഗോസിപ്പ് കോളങ്ങളില്‍ മാത്രമൊതുങ്ങുകയാണ്. ഇതുവരെ ആരും ഇക്കാ ര്യം സ്ഥിരീകരിച്ചിട്ടില്ല.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code