Thursday, February 09, 2012   5:12 AM IST
Supplements
Home>> News>> Business
Business
എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസ്
Tuesday, June 09, 2009
|
|
|
നെടുമ്പാശേരി

എയര്‍ ഇന്ത്യയുടെ ഉപകമ്പനി എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടുതല്‍ ആഭ്യന്തരസര്‍വീസുകള്‍ ആരംഭിക്കുന്നു. മേയ് 22നു ചേര്‍ന്ന എയര്‍ ഇന്ത്യ ബോര്‍ഡ് യോഗം ഇതിന് അംഗീകാരം നല്‍കിയിരുന്നു. മാര്‍ക്കറ്റ് സര്‍വെ നടത്തിയതിനുശേഷം ഏതു സര്‍വീസുകള്‍ വേണമെന്നു തീരുമാനിക്കും.

എയര്‍ ഇന്ത്യയുടെ ചെലവുകുറഞ്ഞ വിമാനസര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് ഡല്‍ഹി, മുംബൈ റൂട്ടുകളിലായിരിക്കും ആദ്യം സര്‍വീസ് ആരംഭിക്കുകയെന്നാണ് അറിയുന്നത്. ഇന്ത്യയിലെ മെട്രൊ നഗരങ്ങളെ ബ ന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ആദ്യഘട്ടത്തില്‍ സര്‍വീസ്. തിരുവനന്തപുരം, കോഴിക്കോട്, കൊ ച്ചി വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കാണ് ഇപ്പോള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്. കൊച്ചിയെയും തിരുവനന്തപുരത്തെയും കോഴിക്കോടിനെയും ബന്ധിപ്പിച്ചുകൊണ്ട് ഏതാനും ആഭ്യന്തര സര്‍വീസുകളും നടത്തുന്നുണ്ട്.

ഗള്‍ഫ് മലയാളികള്‍ക്കായി 2005 ഏപ്രിലിലാണ് എയര്‍ ഇന്ത്യ ചെലവുകുറഞ്ഞ വിമാനസര്‍വീസ് ആരംഭിക്കുന്നത്. ആദ്യം ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിലേക്കായിരുന്നു. പിന്നീട് അബുദാബി, അലെയ്ന്‍, ഷാര്‍ജ, ദോഹ-ബഹ്റിന്‍ എന്നിവിടങ്ങളിലേക്കു വ്യാപിപ്പിച്ചു. ചെന്നൈയില്‍നിന്നു സിംഗപ്പുര്‍, ബാങ്കോക്ക്, കോലലംപുര്‍ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code