Wednesday, February 08, 2012   8:58 PM IST
Supplements
Home>> News>> National News
National News
പ്രവാസികള്‍ക്ക് ഇനി വോട്ട്
Tuesday, June 09, 2009
|
|
|
പ്രവാസി ഇന്ത്യക്കാരുടെ ചിരകാലാവശ്യം വൈകാതെ നിറവേറുമെന്നു പ്രതീക്ഷിക്കാം. സ്വന്തം രാജ്യത്തൊരു വോട്ടവകാശം. അതവര്‍ക്കു ലഭ്യമാക്കാനുള്ള ബില്‍ ഉടന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെ ന്ന ഉറപ്പ് കേന്ദ്ര പ്രവാസകാര്യമന്ത്രി വയലാര്‍ രവിയില്‍നിന്നു പരസ്യമായി ലഭിച്ചിരിക്കുന്നു.

മറുനാട്ടില്‍ പണിയെടുക്കാ ന്‍ വിധിക്കപ്പെട്ടതിനൊപ്പം ജ ന്മനാട്ടില്‍ ജീവിക്കാനുള്ള അവസരം നഷ്ടമാകുകയും ചെയ്തവരാണു ലക്ഷക്കണക്കി നു വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍. അവര്‍ക്കു സ്വന്തം രാജ്യ ത്തു വോട്ടവകാശമില്ല. അവ രില്‍ ചെറുതല്ലാത്തൊരു പങ്ക്, വിദേശത്തെ കനത്ത ശമ്പളവും മെച്ചപ്പെട്ട ജീവിതവും സ്വപ്നം കണ്ടു ജന്മനാടിനെ വിട്ടുപോയവര്‍തന്നെയാണ്. വികസിതവും സമ്പന്നവുമായ രാജ്യങ്ങളിലെ ജീവിതസൗഭാഗ്യങ്ങള്‍ അനുഭവിക്കാന്‍ അവസരം കിട്ടിയവര്‍ മിക്കവരും അന്നാടുകളില്‍ പൗരത്വം നേടിയിട്ടുമുണ്ട്.

ഇത്തരക്കാര്‍ക്ക് ഈ രാജ്യത്തു വോട്ടവകാശം നല്‍കുന്നതിന് ഒരുപാടു സാങ്കേതികതടസങ്ങള്‍ അധികാരികള്‍ എക്കാലവും ഉന്നയിച്ചിരുന്നു. അവയെല്ലാം അടിസ്ഥാനര ഹിതമെന്നോ അന്യായമെ ന്നോ പറയുക എളുപ്പമല്ല. മാത്രമല്ല, അത്തരം പ്രവാസികള്‍ക്ക് ഇവിടെ വോട്ടവകാശം അനുവദിക്കുന്നതില്‍ സങ്കീര്‍ണതകള്‍ ഉണ്ടുതാനും.

എന്നാല്‍ ഗള്‍ഫ്നാടുകളി ലും മറ്റുമുള്ള മലയാളികളടക്കം ലക്ഷക്കണക്കിനു പ്രവാസിഇന്ത്യക്കാരുടെ സ്ഥിതി അതല്ല. എത്ര വര്‍ഷം ഗള്‍ഫി ല്‍ ജീവിച്ചാലും അവിടെ ഒരു പ്രവാസി ഇന്ത്യക്കാരനും പൗരത്വം ലഭിക്കില്ല. ആയുഷ്കാ ലം മുഴുവന്‍ അവിടത്തെ പ്രതികൂലസാഹചര്യങ്ങളില്‍ പ ണിയെടുത്ത് നാട്ടിലെ സ്വന്തം കുടുംബത്തെയും സര്‍ക്കാരിന്‍റെ വിദേശനാണ്യശേഖര ത്തെയും പരിപോഷിപ്പിക്കുന്നവര്‍ക്ക് ഇവിടെയല്ലാതെ പൗരത്വമില്ല. പക്ഷേ, ആ പൗരത്വം പോലും വോട്ടവകാശത്തിന്‍റെ കാര്യം വരുമ്പോള്‍ നിഷേധിക്കപ്പെടുന്നതാണു നിലവിലു ള്ള അവസ്ഥ. ഇവിടേക്കു പ ണമയയ്ക്കാന്‍ മാത്രമുള്ള യന്ത്രങ്ങളായാണു രാജ്യം അവരെ മന:പൂര്‍വമല്ലെങ്കിലും കണക്കാക്കിയിരുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല.

ഈ നീതിനിഷേധം അഥവാ അവകാശനിഷേധം അവസാനിപ്പിക്കണമെന്നു ദീര്‍ഘനാളായി മുറവിളി ഉയരുന്നുണ്ടെങ്കിലും ഇതുവരെയും അത് ആരണ്യരോദനം മാത്രമായിരുന്നു. അതിനു മാറ്റം വ രാന്‍ പോകുകയാണ്.

ജോലിക്കായി കുടിയേറിയ വിദേശരാജ്യത്തു പൗരത്വമെടുത്തവര്‍ക്കുകൂടി വോട്ടവ കാ ശം നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ടോ എന്നു വ്യക്തമല്ല. ഒരുവേള ഗള്‍ഫ് രാജ്യങ്ങളിലെയും മറ്റും പ്രവാസി ഇന്ത്യക്കാര്‍ക്കേ തത്കാലം ഈ അവകാശം ലഭ്യമാകൂ എന്നു വന്നാല്‍പ്പോ ലും അതു നീതിപരമായ തുടക്കംതന്നെയായിരിക്കും.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code