Thursday, February 09, 2012   1:38 PM IST
Supplements
Home>> News>> National News
National News
കുല്‍ക്കര്‍ണിയുടെ ലേഖനം: അഡ്വാനി പ്രതിരോധത്തില്‍
Wednesday, June 10, 2009
|
|
|
ന്യൂഡല്‍ഹി

അരുണ്‍ ലക്ഷ്മണ്‍

ബിജെപിയുടെ തെരഞ്ഞെടുപ്പ് തോല്‍വി അവലോകനം ചെയ്ത് അഡ്വാനിയുടെ അടുത്ത അനുയായി സുധീന്ദ്ര കുല്‍ക്കര്‍ണി തെഹെല്‍ക മാസികയില്‍ എഴുതിയ ലേഖനത്തെ ബിജെപി ത ള്ളിപ്പറയുന്നു. ലേഖനത്തിന്‍റെ കാര്യത്തില്‍ അഡ്വാനിയും അസ്വസ്ഥനെന്നു പാര്‍ട്ടിയുടെ ലോക്സഭാ ഡെപ്യൂട്ടി ലീഡര്‍ സുഷമ സ്വരാജ് മാധ്യമങ്ങളോടു പറഞ്ഞു.

സംഘപരിവാറിനെതിരേ പരാമര്‍ശങ്ങള്‍ നിറഞ്ഞതാണു കുല്‍ക്കര്‍ണിയുടെ നിരീക്ഷണങ്ങള്‍. സംഘപരിവാറിന്‍റെ ആശയങ്ങളെ കുല്‍ക്കര്‍ണി ചോദ്യംചെയ്തതിനെ ആര്‍എസ്എസ് നേതാ വ് രാംമാധവ് രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെയും സംഘപരിവാറിനെയും വിലയിടിച്ചുകാണിക്കുന്നതാണു ലേഖനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അഡ്വാനിയുടെ ഉപദേശകനാ യി രംഗത്തുണ്ടായിരുന്ന കുല്‍ക്കര്‍ണി തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ, വേണ്ടിവന്നാല്‍ കോണ്‍ഗ്രസുമായിച്ചേര്‍ന്നും സര്‍ക്കാരുണ്ടാക്കണമെന്ന് അഭിപ്രായപ്പെട്ടതു വിവാദമായിരുന്നു. പാര്‍ട്ടിയുടെ പരാജയത്തിന് ഈ വികല നിലപാടും കാരണമായെന്നാണു പലനേതാക്കളും കണക്കാക്കുന്നത്.

കുല്‍ക്കര്‍ണി എഴുതിയ ലേഖനം പാര്‍ട്ടിയുടെ ഹിന്ദുത്വ അജന്‍ഡയെ നേരിട്ട് ആക്രമിക്കുന്നതാ ണ്. ഉത്തര്‍ പ്രദേശില്‍ വരുണ്‍ഗാന്ധിയുടെ പ്രസംഗത്തെ അംഗീകരിച്ചത് ഉത്തരേന്ത്യയിലാകെ മുസ്ലിം വോട്ടുകള്‍ പാര്‍ട്ടിക്കു നഷ്ടപ്പെടാനിടയാക്കിയെന്നു കുല്‍ക്കര്‍ണി വിലയിരുത്തി. എങ്കില്‍ പിലിഭിത്തില്‍ വരുണ്‍ ഗാന്ധിക്കു കിട്ടിയ രണ്ടുലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം ഏതുകണക്കിലെന്നു വിമര്‍ശകര്‍.

പുരോഗമനപരമായ സമീപന ങ്ങളെടുക്കുന്നതിന് അനുവദിക്കാതെ അഡ്വാനിയെ സംഘപരിവാറും ചില ബിജെപി നേതാക്കളും വിഷമവ്രത്തത്തിലാക്കിയെന്ന കുല്‍ക്കര്‍ണിയുടെ നിരീക്ഷണം ഫലത്തില്‍ അഡ്വാനി െയ കുഴപ്പത്തിലാക്കി.

അഡ്വാനിയുടെ നാവായി കണക്കാക്കപ്പെടുന്ന കുല്‍ക്കര്‍ണി ഇത്തരത്തില്‍ ആരോപണമുയര്‍ത്തിയതിന്‍റെ ആഘാതം വന്നുപതിക്കുക അഡ്വാനിയില്‍ത്തന്നെ. കുല്‍ക്കര്‍ണിയില്‍നിന്ന് അകലം പാലിക്കുകയാണിപ്പോള്‍ അഡ്വാനിയെന്നു റിപ്പോര്‍ട്ട്.

അഡ്വാനിയുടെ ഉപദേശകവൃന്ദത്തിലുണ്ടായിരുന്ന കൂടുതല്‍പേര്‍ വരുംദിവസങ്ങളില്‍ ഇത്തരം ലേഖനങ്ങളും പ്രസ്താവനകളുമായി രംഗത്തെത്തുമെന്നു സംഘപരിവാര്‍ പ്രതീക്ഷിക്കുന്നു. പരാജയത്തിന്‍റെ ഉത്തരവാദികള്‍ അഡ്വാനിയുടെ ഉപജാപകവൃന്ദമെന്നു വിമര്‍ശനം ഉയര്‍ന്നുതുടങ്ങിയതിനെ പ്രതിരോധിക്കാനാണു കുല്‍ക്കര്‍ണി ലേഖനമെഴുതിയത്.

എന്നാല്‍ പാര്‍ട്ടിയെ വഴിപിഴപ്പിക്കുന്നവരെ കണ്ടെത്താന്‍ ഈ പരാജയം ഗുണകരമായി എന്ന തോന്നലാണു ചില മുതിര്‍ന്ന നേതാക്കള്‍ക്ക്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code