Thursday, February 09, 2012   7:48 AM IST
Supplements
Home>> Cinema>> Interviews
Interviews
ടോപ് ലെസ് ബ്രിട്നി
Wednesday, June 10, 2009
|
|
|
തല മൊട്ടയടിച്ചു, ലക്ഷക്കണക്കിനു പ്രേക്ഷകര്‍ നോക്കി നില്‍ക്കെ പോപ് താരം മഡോണയെ ചുംബിച്ചു, മാനസികരോഗാശുപത്രിയില്‍ അഡ്മിറ്റായി. ബ്രിട്നി സ്പിയേഴ്സ് ആരാധകരെ ഞെട്ടിച്ച സന്ദര്‍ഭങ്ങള്‍ നിരവധി. എന്നാല്‍ ബ്രിട്നിയുടെ കടന്നകൈ ഇനിയും അവസാനിക്കുന്നില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ തെളിയിക്കുന്നത്. ബ്രിട്നിയുടെ നഗ്നചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നു. 2007ല്‍ ഗിമ്മീ മോര്‍ എന്ന വിഡിയോയ്ക്കു വേണ്ടി ചിത്രീകരിച്ച ചില ദൃശ്യങ്ങളാണ് പുറത്തായത്. ന്യൂഡായി പോള്‍ ഡാന്‍സിങ് ചെയ്യുന്ന ബ്രിട്നി അതിനിടയില്‍ ക്യാമറയ്ക്കു നേരെ കൈവീശിക്കാണിക്കുകയും ചിരിക്കുകയും ചെയ്യുന്നു. റോസാപ്പൂവിന്‍റെ ഇതളുകള്‍ പച്ചകുത്തിയതു മാത്രമാണ് ശരീരം മറയ്ക്കാന്‍ ആകെയുള്ളത്.

തന്‍റെ പുതിയ ആല്‍ബം സര്‍ക്കസിന്‍റെ അവതരണവുമായി ലണ്ടനിലാണ് ബ്രിട്നി ഇപ്പോള്‍. എന്നാല്‍ സര്‍ക്കസിലെ വസ്ത്രങ്ങളുടെ കാര്യത്തിലും ഇതിനകം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. രണ്ടുവര്‍ഷം നീണ്ട റീഹാബിലിറ്റേഷന്‍ പ്രക്രിയകളും മാനസിക സമ്മര്‍ദവുമൊക്കെ കഴിഞ്ഞു തന്‍റെ ജീവിതം ആസ്വദിക്കാന്‍ തുടങ്ങിയതായിരുന്നു ബ്രിട്നി. അതിനിടയിലാണ് പുതിയ വിവാദം ഉയര്‍ന്നത്.

മയക്കുമരുന്നിന്‍റെ ഉപയോഗം വളരെക്കൂടിയ സമയത്തു ഷൂട്ട് ചെയ്ത വിഡിയോയാണ് വിവാദമായിരിക്കുന്നത്. ബ്രിട്നിയുടെ ഇത്തരം പെരുമാറ്റങ്ങള്‍ സ്വന്തം കുട്ടികളുടെ കസ്റ്റോഡിയന്‍ഷിപ്പ് പോലും ഇല്ലാതാക്കിയിരുന്നു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code