യുഎസ് മലയാളികളുടെ മരണത്തില്‍ ദുരൂഹത
ലാന്‍സിങ്
മിഷിഗന്‍സിറ്റിയുടെ തലസ്ഥാനമായ ലാന്‍സിങ്ങില്‍ മൂന്നു മ ലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മക്കളെ കൊന്നശേഷം മാതാവു ജീവനൊടുക്കിയതാണെ ന്നു പൊലീസ് നിഗമനം. ലാന്‍സിങ്ങിലെ ഡെല്‍റ്റാ ടൗണ്‍ഷിപ്പിലെ സ്വന്തം അപ്പാര്‍ട്ട്മെന്‍റിലാണു മലയാളികളായ ബ്രിജിത്താമ ഷാജിമോന്‍ (40), മക്കളായ ആല്‍ഫിന്‍ (10), ആല്‍ഫ്രഡ് (5) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ഷാജിമോന്‍ തിങ്കളാഴ്ച വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണു മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ഇദ്ദേഹം വിവരമറിയിച്ചതനുസരിച്ചു പൊലീസ് എത്തുകയായിരുന്നു.സംഭവത്തെക്കുറിച്ചു പൊലീസ് അനേ്വഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷമേ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാവൂവെന്നു പൊലീസ് അറിയിച്ചു. ഷാജിമോനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
Close...
Maximum Character Allowed -
4000