മഞ്ഞുരുകുന്നു കര കടലെടുക്കുന്നു
മഞ്ഞു കട്ടകള്‍ ഇങ്ങനെ ഉരുകിയാല്‍ കാലുകുത്താന്‍ കരയുണ്ടാവില്ലെന്നു കണ്ടെത്തല്‍. ഐസ് കട്ടകള്‍ വീണുകൊണ്ടിരുന്നാല്‍ എന്തു സംഭവിക്കുമെന്നതിനെക്കുറിച്ച് ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണിതു കണ്ടെത്തിയത്. അന്‍റാര്‍ട്ടിക്കയിലും ഗ്രീന്‍ ലാന്‍ഡിലുമൊക്കെ യാത്ര ചെയ്താണ് മഞ്ഞിന്‍റെ ഉരുകലിനെക്കുറിച്ചു പഠനം നടത്തിയത്. മഞ്ഞു മലകള്‍ വന്‍തോതില്‍ കടലിലേയ്ക്കു വീഴുന്നതായി ആദ്യം തിരിച്ചറിഞ്ഞു. പിന്നീടുള്ള കണ്ടെത്തലുകളാണ് ഭീതി പരത്തുന്നത്. ഐസില്ലാതാകുന്നതിനൊപ്പം കടലിന്‍റെ നിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഐസ് അലിഞ്ഞ് കടലിലേക്ക് ഒഴുകുകയാണ്. തല്‍ക്കാലം അപകടമൊന്നുമില്ല. പക്ഷേ, ഭാവി സുരക്ഷിതമല്ല എന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. തെളിച്ചു പറയാം, 2100 ആകുമ്പോഴേയ്ക്കും കടല്‍ കൂടുതല്‍ ദൂരത്തേയ്ക്കു വ്യാപിക്കും. ഒന്നുകൂടി വ്യക്തമാക്കിയാല്‍, ഇപ്പോഴത്തെ കരയില്‍ നിന്ന് കുറെയേറെ സ്ഥലം കൂടി വെള്ളത്തിനടിയിലാകും.
യുണൈറ്റഡ് നേഷന്‍സിന്‍റെ ക്ലൈമറ്റ് പാനലാണ് കരയെ കടല്‍ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് പറയുന്നത്. 2005ലാണ് ഏറ്റവുമൊടുവില്‍ കടലിലെ ജലനിരപ്പ് സംബന്ധിച്ചുള്ള ആധികാരിക കണക്കെടുപ്പു നടത്തിയത്. ഇപ്പോള്‍ തന്നെ ഈ നിരക്കുകളെല്ലാം കടന്ന് വെള്ളം കരയെ മൂടിയിട്ടുണ്ടാവും. 2100 ആകുമ്പോഴേയ്ക്കും ചുരുങ്ങിയത് രണ്ടു മീറ്റര്‍ ദൂരം കടല്‍ കരകയറുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. കടല്‍ വെള്ളത്തിലേക്കുള്ള ഐസ് നിക്ഷേപത്തിന്‍റെ അളവ് കൃത്യമായി കണക്കാക്കാനാവില്ല, അതുകൊണ്ടുതന്നെ മുക്കാല്‍ നൂറ്റാണ്ടുകൊണ്ട് എത്രദൂരം കര കടലിനടിയിലാവുമെന്ന് പ്രവചിക്കാനുമാവില്ല.
പോളാര്‍ ഐസ് കഷണങ്ങള്‍ ഇപ്പോഴത്തേതിനേക്കാള്‍ കൂടുതലായി കടലുകളിലേക്ക് ഉരുകി വീഴുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്താല്‍ ആദ്യം പറഞ്ഞ അളവിനേക്കാള്‍ 20 സെന്‍റിമീറ്റര്‍ കൂടി വെള്ളം കരയിലേക്ക് കയറും. ആലോചിക്കാന്‍ സമയമില്ലെന്നും ഇതൊക്കെ സംഭവിക്കുകയാണെന്നും മുന്നറിയിപ്പു നല്‍കാനേ ഇപ്പോള്‍ കഴിയൂ. കാരണം, ആരു വിചാരിച്ചാലും തടയാനാവാത്ത വിധം കടലിന്‍റെ രൂപവും ഭാവവുമെല്ലാം മാറിക്കഴിഞ്ഞു, അന്തരീക്ഷത്തിന്‍റെയും.
Close...
Maximum Character Allowed -
4000