Thursday, February 09, 2012   7:25 AM IST
Supplements
Home>> Cinema>> Interviews
Interviews
ഡിവോഴ്സില്‍ ശ്രുതിക്ക് കസേര തെറിച്ചു
Wednesday, June 17, 2009
|
|
|
ഒരു വിവാഹമോചനമുണ്ടാക്കിയ പൊല്ലാപ്പില്‍ കസേര തെറിച്ചതിന്‍റെ ദു:ഖത്തിലാണ് നടി ശ്രുതി. ഭര്‍ത്താവുമായി ഒത്തുപോകാനാവില്ലെന്നു മനസിലായപ്പോള്‍ ഡിവോഴ്സിനു ശ്രമിച്ചതാണ് ശ്രുതിയെ സ്ഥാനഭ്രഷ്ടയാക്കിയത്. വിവാഹമോചനം തേടുന്ന വനിതാ ശിശുക്ഷേമ കോര്‍പ്പറേഷന്‍റെ ചെയര്‍പേഴ്സണ്‍ എങ്ങനെയാണു വനിതകളുടെ ക്ഷേമം ഉറപ്പാക്കുകയെന്ന ചോദ്യത്തിനു മുന്നില്‍ രാജിക്കത്തല്ലാതെ ശ്രുതിക്കു മറ്റൊരു പോംവഴിയില്ല.

ശ്രുതി മലയാളികള്‍ക്കു സുപരിചിതയാണ്. കൊട്ടാരം വീട്ടിലെ അപ്പൂട്ടനില്‍ ജയറാമിന്‍റെ മനംകവര്‍ന്ന ഡോക്റ്ററായും ഒരാള്‍ മാത്രമെന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായിക സ്ഥാനത്തും അഭിനയിച്ച് കേരളത്തില്‍ തിളങ്ങിയ ശ്രുതിയാണ് കര്‍ണാടകയില്‍ വിവാദനായികയായിരിക്കുന്നത്.

ബിജെപി അനുയായിയാണ് ശ്രുതി. കര്‍ണാടകയില്‍ അത്യാവശ്യം ആളുകള്‍ അറിയുന്ന നായിക. എത്ര കൂട്ടിക്കിഴിച്ചാലും ഇരുപത്തയ്യായിരം വോട്ട് പിടിക്കാന്‍ ശേഷിയുള്ള താരം. ഇതെല്ലാം അറിയാവുന്നതുകൊണ്ട് ലോക്സഭ തെരഞ്ഞെടുപ്പിനു മുന്‍പ് ബിജെപി ശ്രുതിയെ ഒരു സ്ഥാനം നല്‍കി സംതൃപ്തയാക്കി, വനിതാ ശിശുക്ഷേമ കോര്‍പ്പറേഷന്‍റെ ചെയര്‍പേഴ്സണ്‍. മൂന്നു മാസം മുന്‍പ് ഭര്‍ത്താവുമായി പിരിയാന്‍ കുടുംബകോടതിയില്‍ ശ്രുതി നല്‍കിയ ഹര്‍ജി രാഷ്ട്രീയ എതിരാളികള്‍ പൊക്കിക്കൊണ്ടുവന്നു. ഇതുകണക്കിലെടുത്ത് തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചതിന് ഇലക്ഷന്‍ കമ്മിഷന്‍ ശ്രുതിയെ വിലക്കി.

തെരഞ്ഞെടുപ്പില്‍ പങ്കാളിയായില്ലെങ്കിലും ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് ഉറച്ചിരുന്ന ശ്രുതിക്കു മന:സമാധാനം കിട്ടിയില്ല. വിവാഹമോചനം തേടുന്ന ചെയര്‍ പേഴ്സണ്‍, സംസ്ഥാനത്തെ വനിതകളുടെ ക്ഷേമം എങ്ങനെ നോക്കുമെന്ന ചോദ്യം ശ്രുതിക്കു നേരെ പാഞ്ഞടുത്തു. ആക്രമണം ശക്തമായതോടെ കര്‍ണാടക മുഖ്യമന്ത്രി യദിയൂരപ്പയ്ക്ക് നില്‍ക്കക്കള്ളിയില്ലാതായി. ശ്രുതിയെ ഇനിയും തത്സ്ഥാനത്ത് വച്ചുകൊണ്ടിരുന്നാല്‍ പാര്‍ട്ടിയുടെ ഇമേജ് നഷ്ടപ്പെടും. യാതൊരു ഗത്യന്തരമില്ലാതായപ്പോള്‍ ശ്രുതിയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്നു നീക്കിക്കൊണ്ട് മുഖ്യമന്ത്രി ഉത്തരവിട്ടു.

ഒരു വിവാഹമോചനം ഇത്ര വലിയ പുലിവാലാകുമെന്നു ശ്രുതി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ചെറിയ സൂചനയെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്തു ത്യാഗം സഹിച്ചും കുറച്ചുകാലംകൂടി ഭര്‍ത്താവിനെ സഹിച്ചേനെ.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code