Sunday, March 14, 2010   10:19 PM IST
Supplements
Home>> News>> Kerala News
Kerala News
മെഡിക്കല്‍ ചര്‍ച്ച പരാജയം; ഇന്നും തുടരും
Wednesday, June 17, 2009
|
|
|
തിരുവനന്തപുരം

സ്വാശ്രയ മെഡിക്കല്‍ മാനെജ്മെന്‍റ് അസോസിയേഷനുമായി മന്ത്രിസഭാ ഉപസമിതി നടത്തിയ ചര്‍ച്ച പരാജയം, ഇന്നും തുടരും. 50% സര്‍ക്കാര്‍ സീറ്റിലെ ഫീസ് 2.5 ലക്ഷമാക്കി ഉയര്‍ത്തണമെന്ന മാനെജ്മെന്‍റ് ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെയാണു സമവായ നീക്കം വഴിമുട്ടിയത്.

കഴിഞ്ഞ വര്‍ഷം സര്‍ക്കാരുമായി ധാരണയിലെത്തിയ മാനെജ്മെന്‍റുകളുമായാണു ചര്‍ച്ച. കഴിഞ്ഞ വര്‍ഷത്തെ ഫീസ് (45,000 രൂപ) തുടരണമെന്നു സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, കോടതി വിധിയിലൂടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സീറ്റില്‍ 1,38,000 രൂപ ഫീസ് ഈടാക്കി. ഇത്തവണ ഇതു വര്‍ധിപ്പിക്കണമെന്നു മാനെജ്മെന്‍റുകള്‍. നേരിയ വര്‍ധനയ്ക്കു സര്‍ക്കാര്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍, മാനെജ്മെന്‍റുകള്‍ അംഗീകരിച്ചില്ല. മാനെജ്മെന്‍റ് സീറ്റില്‍ നിലവിലുള്ള 5.5 ലക്ഷം രൂപ 4.5 ലക്ഷമാക്കി കുറയ്ക്കാമെന്നും അഞ്ചുലക്ഷം രൂപയുടെ നിക്ഷേപം ഒഴിവാക്കാമെന്നും അസോസിയേഷന്‍ സന്നദ്ധത പ്രകടിപ്പിച്ചു.

ഉപസമിതി അംഗങ്ങളായ ബിനോയ് വിശ്വം, മോന്‍സ് ജോസഫ്, പി.കെ ശ്രീമതി, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code