Monday, March 15, 2010   3:03 AM IST
Supplements
Home>> News>> Business
Business
ഐഎംഇഐ നമ്പരില്ലാത്ത മൊബൈലുകളുടെ ഇറക്കുമതി നിരോധിച്ചു
Thursday, June 18, 2009
|
|
|
ന്യൂഡല്‍ഹി

ഇന്‍റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്‍റ് ഐഡന്‍റിറ്റി(ഐഎംഇഐ) നമ്പരുകളില്ലാത്ത മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി നിരോധിച്ചു. മൊബൈല്‍ ഉപയോഗിക്കുന്നവരെ ട്രാക്കുചെയ്യാനുള്ള പരിമിതി ഇല്ലാതാക്കാനാണിത്. എവിടെനിന്നാണു കോള്‍ ചെയ്യുന്നതെന്നു മനസിലാക്കാനു ള്ള 15 അക്ക കോഡാണു ഐഎംഇഐ. ഇതില്ലാ ത്ത ഫോണുകളില്‍ ഏറെയും ചൈനയില്‍നിന്നാ ണു വന്നിരുന്നത്.

ചൈനീസ് കളിപ്പാട്ടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇറക്കുമതി നിയന്ത്രണം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാക്കാനും തീരുമാനം. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ ഇറക്കുമതി അടുത്ത ജനുവരിവരെ തട ഞ്ഞു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ചൈനീസ് കളിപ്പാട്ടങ്ങളുടെ ഇറക്കുമതി പൂര്‍ണമായി നിരോധിച്ചിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവ യുടെ ഇറക്കുമതിക്കു പിന്നീട് അനുവാദം നല്‍കി.

ചൈനയില്‍നിന്നുള്ള പാല്‍, പാലുത്പന്നങ്ങളുടെ ഇറക്കുമതി നിരോധനവും ആറു മാസം കൂടി നീട്ടിയിട്ടുണ്ട്. പാല്‍ അടങ്ങിയ ചോക്ക്ലെറ്റുകളും ഇതില്‍ ഉള്‍പ്പെടും.

ചൈനീസ് പാലില്‍ മെലാമിന്‍ രാസവസ്തു മായം ചേര്‍ത്തതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നമുണ്ടാവുകയും ഏതാനുംപേര്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ചൈനീസ് ഇറക്കുമതി നിരോധിച്ചത്. നിരോധന കാലാവധി ജൂണ്‍ 24നു തീരാനിരിക്കേയാണ് വിദേശവ്യാപാര ഡയറക്റ്ററേറ്റ് ജനറലിന്‍റെ പുതിയ ഉത്തരവ്.

സുരക്ഷാ കാരണങ്ങളാലാണു മൊബൈല്‍ നിരോധനം. മുംബൈ ഉള്‍പ്പടെയു ള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തല ത്തി ല്‍ ഐഎംഇഐ ന മ്പരുകളില്ലാത്ത മൊബൈലുകള്‍ നിരോധിക്കാന്‍ നീക്കം നടന്നുവരികയായിരുന്നു. നിരോധനം ഉടനുണ്ടാവുമെന്ന് കഴിഞ്ഞയാഴ്ച വാര്‍ത്തയുമുണ്ടായി.

രാജ്യത്ത് 250 ലക്ഷത്തില ധികം ആളുകള്‍ ചൈനീസ് നിര്‍മിത മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായാണു കണക്ക്. ഐഎംഇഐ നമ്പരില്ലെങ്കില്‍ കണക്ഷന്‍ നല്‍കില്ലെന്നു നേരത്തേ തന്നെ ജിഎസ്എം സേവനദാതാക്കള്‍ വ്യക്തമാക്കിയിരുന്നു.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code