സര്‍ക്കാര്‍ അംഗീകൃത സ്കൂള്‍: 14,000 വിദ്യാര്‍ഥികള്‍ കുറഞ്ഞു
കൊച്ചി
എ.സി. ജിപ്സണ്‍
ജില്ലയിലെ സര്‍ക്കാര്‍ അംഗീകൃത സ്കൂളുകളില്‍ ഇക്കൊല്ലം 14,075 വിദ്യാര്‍ഥികളുടെ കുറവ്. കൊഴിഞ്ഞുപോക്ക് ഏറ്റവുമധികം എയ്ഡഡ് സ്കൂളുകളില്‍. ഈ മാസം നടക്കുന്ന ഏകദിന തലയെണ്ണല്‍ കഴിയുമ്പോള്‍ എണ്ണം ഇനിയും കുറഞ്ഞേക്കുമെന്നു വിദ്യാഭ്യാസ വകുപ്പ്. അംഗീകൃത അണ്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ കൂടിയതായും അനുമാനം.
അധ്യയനവര്‍ഷം തുടങ്ങിയതിനു ശേഷം ആറാം പ്രവൃത്തിദിനത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള 1,030 സ്കൂളുകളില്‍നിന്നു ശേഖരിച്ച കണക്കുകളാണിവ. ഇതുപ്രകാരം ഗവണ്‍മെന്‍റ് സ്കൂളുകളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 3,929 കുട്ടികള്‍ കുറഞ്ഞു. എയ്ഡഡ് സ്കൂളുകളില്‍ 9283-ഉം സര്‍ക്കാര്‍ അംഗീകൃത അണ്‍എയ്ഡഡ് സ്കൂളുകളില്‍ 863ഉം വിദ്യാര്‍ഥികളുടെ കുറവ്. പുതിയ സിലബസില്‍ താത്പര്യം കുറയുന്നതാണ് എയ്ഡഡ് സ്കൂളുകളില്‍നിന്ന് ഇത്രയും കുട്ടികള്‍ കൊഴിഞ്ഞുപോകാന്‍ കാരണമെന്ന് അധ്യാപകരുടെ നിരീക്ഷണം. ഈ അധ്യയന വര്‍ഷം 25,474 വിദ്യാര്‍ഥികള്‍ക്കാണ് ഒന്നാം ക്ലാസ് അഡ്മിഷന്‍ നല്‍കിയത്. ബാക്കി ഒന്‍പതു ക്ലാസുകളിലെയും വിദ്യാര്‍ഥികളുടെ എണ്ണം ഇതിനും മേലാണ്. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ ആകെ 3,44,122 വിദ്യാര്‍ഥികള്‍ ജില്ലയില്‍ പഠിക്കുന്നുണ്ടെന്നാണു പ്രാഥമിക കണക്ക്.
കഴിഞ്ഞ വര്‍ഷം ഇത് 3,58,197 ആയിരുന്നു. 2007 - 2008 അധ്യയന വര്‍ഷം ജില്ലയില്‍ 3,71,041 വിദ്യാര്‍ഥികള്‍ പഠിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കൊഴിഞ്ഞുപോയ കുട്ടികളുടെ എണ്ണം 12,844. സര്‍ക്കാര്‍ ഇറക്കിയ പുതിയ ഉത്തരവു പ്രകാരം മേയ് 30നു മുന്‍പ് അംഗീകാരമില്ലാത്ത സ്കൂളുകളില്‍നിന്നു നിരവധി വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകാരമു ള്ള സ്കൂളുകളില്‍ ചേര്‍ന്നിരുന്നു. ഇതു കൂടി ഉള്‍പ്പെടുത്തി തയാറാക്കിയ കണക്കാണു വിദ്യാഭ്യാസ വകുപ്പ് ഓഫിസില്‍ ശേഖരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ഉത്തരവു വന്നില്ലായിരുന്നെങ്കില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇതിലും കുറവുണ്ടായേനെ. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളോടുള്ള പ്രിയമാണു സര്‍ക്കാര്‍ സിലബ സിനോടു പ്രിയം കുറയാന്‍ പ്രധാന കാരണം.
ജില്ലയിലെ പല അണ്‍എയ്ഡഡ് സ്കൂളുകളിലും ജൂണ്‍ പകുതിയോടെ അഡ്മിഷന്‍ ക്ലോസ് ചെയ്തിരുന്നു. ഇതിനു ശേഷവും ഇവിടെ വിദ്യാര്‍ഥി പ്രവാഹമായിരുന്നു.
ഇംഗ്ലിഷ് വിദ്യാഭ്യാസത്തോടുള്ള പ്രിയംകൊണ്ടാണു വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉപേക്ഷിക്കുന്നതെന്ന കണ്ടെത്തലിനെത്തുടര്‍ന്നു ഇം ഗ്ലിഷ് മീഡിയം പാരലല്‍ ഡിവിഷന്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇതിലേക്കു വിദ്യാര്‍ഥികളെ കിട്ടാനില്ല. പലേടത്തും എണ്ണം തികയാതെയാണു ക്ലാസുകള്‍ നടക്കുന്നത്.
Close...
Maximum Character Allowed -
4000