Sunday, March 14, 2010   2:32 PM IST
Supplements
Home>> News>> World News
World News
രാജകുമാരന്‍റെ പുതിയ സൗഹൃദം
Monday, June 22, 2009
|
|
|
സൈന്യത്തില്‍ സേവനമനുഷ്ഠിക്കുകയാണ് ഇപ്പോള്‍ ബ്രിട്ടീഷ് രാജകുമാരന്‍ ഹാരി. തനിക്ക് അഫ്ഗാനിസ്ഥാനിലെത്തി താലിബാനോടു പോരാടണമെന്ന് അടുത്തിടെയാണ് പ്രിന്‍സ് ഹാരി പ്രഖ്യാപിച്ചത്. അതിനൊക്കെ രാജകൊട്ടാരം സമ്മതിക്കുമോ എന്നു കണ്ടറിയണം. ഇതിനെല്ലാമിടയിലും പ്രണയങ്ങളും സൗഹൃദങ്ങളും തുടരുന്നതില്‍ ഹാരിയ്ക്കു മടിയുമില്ല.

ബ്രിട്ടനിലെ ടാബ്ലോയ്ഡുകള്‍ക്ക് എന്നും ആഘോഷമായിരുന്നു ഹാരിയുടെ ബന്ധങ്ങള്‍. പ്രശസ്ത ടെലിവിഷന്‍ അവതാരക കരോലിന്‍ ഫ്ളാക്കുമായുള്ള പ്രണയം അടുത്തിടെയാണ് ഹാരി അവസാനിപ്പിച്ചത്. മുന്‍ കാമുകി ചെല്‍സി ഡേവിയുമായി വീണ്ടും രാജകുമാരന്‍ അടുക്കുന്നു എന്നാണ് ഇതിനു പിന്നാലെ വന്ന ഗോസിപ്പുകള്‍.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു അടുത്ത പേര്. നതാഷാ ബെഡിങ്ഫീല്‍ഡ്. യുവനിരയില്‍ അറിയപ്പെടുന്ന പാട്ടുകാരിയാണ്. കഴിഞ്ഞ ദിവസം അമേരിക്കയില്‍ ഒഫിഷ്യല്‍ വിസിറ്റിനെത്തിയ ഹാരി ന്യൂയോര്‍ക്കില്‍ ഏറെ നേരം നതാഷയുമൊത്ത് ചെലവഴിച്ചു. താനും ഹാരിയും അടുത്ത സുഹൃത്തുക്കളാണെന്ന് സുഹൃത്തുക്കളോടെല്ലാം പറയുകയും ചെയ്യുന്നു നതാഷ. അതു മാത്രമല്ല രാജകുമാരനുമായി നിരന്തരം ഫോണ്‍ സംഭാഷണങ്ങളുണ്ടെന്നും നതാഷ വീമ്പിളക്കിത്തുടങ്ങിയിട്ടുണ്ട്.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code