ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടം
മുംബൈ
വന്‍ നഷ്ടത്തിലേക്കു വീണ ഓഹരി സൂചികകള്‍ അവസാന വ്യാപാരത്തില്‍ തിരിച്ചുകയറി ഫ്ളാറ്റ് പൊസിഷനിലെത്തി. സെന്‍സെക്സ് 2.21 പോയിന്‍റ് നഷ്ടത്തില്‍ 14,324.01ല്‍. നിഫ്റ്റി 11.75 പോയിന്‍റ് പോസിറ്റീവ്. 4,247ല്‍ ക്ലോസിങ്. യൂറോപ്യന്‍ സ്റ്റോക്കുകളുടെ കരുത്തിലാണ് ഇന്ത്യന്‍ സൂചികകള്‍ തിരിച്ചടിയില്‍നിന്നു കരകയറിയത്.
ഏഷ്യന്‍ വിപണികളിലെ നെഗറ്റീവ് ട്രെന്‍ഡിനെത്തുടര്‍ന്നു 309 പോയിന്‍റ് നഷ്ടത്തിലായിരുന്നു തുടക്കം. നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിച്ചു. മൂന്നാഴ്ച്ചത്തെ താഴ്ന്ന നിലയായ 14,016.95 വരെ സൂചിക ഇടിഞ്ഞു. 14,394.19നും 14,017നും ഇടയിലായിരുന്നു വ്യാപാരം. റിലയന്‍സ് ഇന്‍ഡസ്ട്രീസാണു തിരിച്ചു കയറിയ പ്രമുഖ കമ്പനി. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്കു കൂടുതല്‍ നഷ്ടം. നഷ്ടത്തില്‍ തുടങ്ങിയ ദേശീയസൂചിക നിഫ്റ്റി ഒരു ഘട്ടത്തില്‍ 4,200ലും താഴെയെത്തി. 4,143 വരെ ഇറക്കം. യു എസ് വിപണി നേട്ടത്തില്‍.
Close...
Maximum Character Allowed -
4000