നാസിക്
ബോളിവുഡ് നടി ഐശ്വര്യറായ്ക്കെതിരെ പൊലീസ് കേസ്. നിയമവിരുദ്ധമായി ഭൂമി വാങ്ങിക്കൂട്ടി എന്നതിനാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുസ്ലോണ്‍ കമ്പനി ചെയര്‍മാന്‍ തുല്‍സിഭായി തന്തിയും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വടക്കന്‍ മഹരാഷ്ട്രയിലെ നന്ദ്ദര്‍ബാര്‍ ജില്ലയിലെ ധന്‍ഡേന്‍ ഗ്രാമത്തില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുന്നതിനാണ് സ്ഥലം ഏറ്റെടുത്തത്. ആനന്ദ് ലാല താക്കറെയാണു പരാതി നല്‍കിയത്. തന്‍റെ ഭൂമി വാങ്ങിയ ശേഷം നിയമവിരുദ്ധമവിരുദ്ധമായി സുസ്ലോണ്‍ കമ്പനിക്കു കൈമാറി എന്നാണു പരാതിയില്‍ പറയുന്നത്. ഐശ്വര്യ റായ്ക്ക് ഈ കമ്പനിയില്‍ ഓഹരിയുണ്ട്. അതിനാലാണ് നടിയേയും കേസില്‍ ഉള്‍പ്പെടുത്തിയത്. കാറ്റില്‍ നിന്നും വൈദ്യുതി ഉദ്പാദിപ്പിക്കുന്ന രാജ്യത്തെ പ്രമുഖ കമ്പനികളില്‍ ഒന്നാണ് സുസ്ലോണ്‍.
Close...
Maximum Character Allowed -
4000