Sunday, March 14, 2010   2:41 PM IST
Supplements
Home>> News>> Kerala News
Kerala News
സ്വാശ്രയ മെഡിക്കല്‍:ഫീസ് ധാരണയായി
Saturday, June 27, 2009
|
|
|
തിരുവനന്തപുരം

സ്വാശ്രയ മെഡിക്കല്‍ കോളെജ് പ്രവേശനം സംബന്ധിച്ച് മാനെജ്മെന്‍റുകളുമായി സര്‍ക്കാര്‍ ധാരണയിലെത്തി. സര്‍ക്കാരിനു വിട്ടുകൊടുക്കുന്ന 50% സീറ്റുകളില്‍ 25 ശതമാനത്തില്‍ 1,38,000 രൂപ ഈടാക്കും. ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ സീറ്റിലെ ഫീസായ 25,000 രൂപയാണ് വാര്‍ഷിക ഫീസ്. ബാക്കിവരുന്ന ഒബിസി, പട്ടികജാതി -പട്ടിക വര്‍ഗ വിദ്യാര്‍ഥികളില്‍ നിന്ന് 45,000 രൂപ ഫീസ് ഈടാക്കും. ബിപിഎല്‍ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ ഇല്ലാതെ വന്നാല്‍ ഏറ്റവും കുറഞ്ഞ വരുമാനമുളള ഏഴു പേരെ 25,000 രൂപ ഫീസില്‍ പഠിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂര്‍.

മാനെജ്മെന്‍റ് സീറ്റില്‍ നാലര ലക്ഷം രൂപയാണ് ഫീസ്. നാളെ രാത്രി എട്ടിന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി പി.കെ ശ്രീമതിയുടെ അധ്യക്ഷതയില്‍ മെഡിക്കല്‍ മാനെജ്മെന്‍റുകളും സര്‍ക്കാരുമായി കരാര്‍ ഒപ്പിടും. സര്‍ക്കാരിനു വിട്ടുകൊടുക്കുന്ന സീറ്റില്‍ മൂന്നു തരത്തിലുളള ഫീസ് ഈടാക്കണമെന്ന നിര്‍ദ്ദേശമാണ് മാനെജ്മെന്‍റ് സര്‍ക്കാരിനു മുന്നില്‍ വച്ചത്.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code