Thursday, February 09, 2012   1:48 PM IST
Supplements
Home>> News>> World News
World News
നാല്‍പ്പതു ലക്ഷം അശ്ലീല ചിത്രങ്ങളുമായി പിടയില്‍
Sunday, June 28, 2009
|
|
|
ടിജുവാന (മെക്സിക്കോ)

കുട്ടികളുടെ നാല്‍പ്പതു ലക്ഷം അശ്ലീല ചിത്രങ്ങളുമായി യുഎസ് പൗരന്‍ മെക്സിക്കോയില്‍ അറസ്റ്റില്‍. നിരവധി അശ്ലീല വീഡി യോ ചിത്രങ്ങളും അയാളുടെ കംപ്യൂട്ടറില്‍ കണ്ടെത്തിയിട്ടുണ്ട്.

യുഎസ് പൗരത്വമുള്ള കനേഡിയന്‍ വംശജന്‍ ആര്‍തര്‍ ലെല്ലാന്‍ഡ് സെയ്ലറാണ് അറസ്റ്റിലായത്.

കുട്ടികളെ ഉപയോഗിച്ച് അശ്ലീല ചിത്രം നിര്‍മിക്കുന്ന അന്താരാഷ്ട്ര സംഘത്തിലെ അംഗമാണ് ആര്‍തറെന്നു പൊലീസ് സംശയിക്കുന്നു. യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്ത് അശ്ലീല ചിത്രം നിര്‍മിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്കു ബന്ധമുണ്ട്.

ഇന്‍റര്‍നെറ്റില്‍ നിന്നു ലഭിച്ച സൂചനയനുസരിച്ചാണു ആര്‍തറുടെ വീട് റെയ്ഡു ചെയ്തത്. 15 കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കുകളിലാണു ചിത്രങ്ങള്‍ സൂക്ഷിച്ചിരുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code