Tuesday, February 09, 2010   6:35 PM IST
Supplements
Home>> News>> Kerala News
Kerala News
രാജു നാരായണ സ്വാമിയുടെ മൊഴി പച്ചക്കള്ളമെന്ന്
Sunday, June 28, 2009
|
|
|
കൊച്ചി

രാജകുമാരി ഭൂമി ഇടപാടു സംബന്ധിച്ചു മുന്‍ ഇടുക്കി കലക്റ്റര്‍ രാജു നാരായണ സ്വാമി ജസ്റ്റിസ് നരേന്ദ്രന്‍ കമ്മിഷനു നല്‍കിയ മൊഴി പച്ചക്കള്ളമാണെന്നു കേസില്‍ ആരോപണ വിധേയനായ മുന്‍മന്ത്രി ടി.യു. കുരുവിളയുടെ മകന്‍ എല്‍ദോ കുരുവിള.

ഭൂമി വാങ്ങുന്നതില്‍ താത്പര്യം കുറഞ്ഞ കെ.ജി. ഏബ്രഹാം അഡ്വാന്‍സ് തുക തിരികെ കിട്ടാനാ ണു പി.സി. ജോര്‍ജ് എംഎല്‍എയുമായി ചേര്‍ന്നു തങ്ങള്‍ക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചത്- എല്‍ദോ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഭൂമി ഇടപാടില്‍ ടി.യു. കുരുവിള ഒരുവിധത്തിലും ഇടപെട്ടിട്ടില്ല. താനും സഹോദരിമാരായ രേഖ, രേണു എന്നിവരും ചേര്‍ന്നാണു കെ.ജി. ഏബ്രഹാമുമായി 50.52 ഏക്കര്‍ ഭൂമി വില്‍പ്പനക്കരാറുണ്ടാക്കിയതെന്ന് എല്‍ദോ കുരുവിള പറഞ്ഞു. ഭൂമി വാങ്ങാന്‍ താത്പര്യമില്ലാതായപ്പോള്‍ അഡ്വാന്‍സായി നല്‍കിയ 6.75 കോടി രൂപ തിരികെ ആവശ്യപ്പെടുകയായിരുന്നു. 2007 മാര്‍ച്ച് 22-നാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്. മൂന്നാറില്‍ സര്‍ക്കാര്‍ നട ത്തിയ ഒഴിപ്പിക്കലുകളെത്തുടര്‍ന്നാണു ഭൂമി വാങ്ങുന്നതിനു കെ.ജി. ഏബ്രഹാം വൈമുഖ്യം കാട്ടിയത്.

സ്ഥലം മറ്റു 19 പേരില്‍നിന്നാ യി തങ്ങള്‍ വാങ്ങുകയായിരുന്നു. നിയമപരമായി കരം അടച്ചു പോക്കുവരവു ചെയ്താണു ഭൂമി വാ ങ്ങിയതെന്നും ഇതിന് ഒരു ഉദേ്യാഗസ്ഥനെയും സ്വാധീനിച്ചിട്ടില്ലെ ന്നും എല്‍ദോ. ഇതു സംബ ന്ധി ച്ചു കലക്റ്റര്‍ നല്‍കിയ മൊഴി പച്ചക്കള്ളമാണ്. നരേന്ദ്ര ന്‍ കമ്മിഷനു മുന്‍പാകെ എ ല്ലാം വെളിപ്പെടുത്തിയതാണെന്നും അദ്ദേ ഹം പറഞ്ഞു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code