Monday, March 15, 2010   8:49 PM IST
Supplements
Home>> News>> Kerala News
Kerala News
സ്വാശ്രയക്കരാര്‍ ഒപ്പിടരുത്:AISF
Tuesday, June 30, 2009
|
|
|
തിരുവനന്തപുരം

സ്വാശ്രയ കോളെജ് മാനെജ്മെന്‍റുകളുമായി സര്‍ക്കാര്‍ ധാരണാപത്രത്തില്‍ ഒപ്പിടരുതെന്ന് എഐഎസ്എഫ്. സര്‍വകലാശാലകള്‍ ഈ വര്‍ഷം ഡിഗ്രി തലത്തില്‍ ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ സമ്പ്രദായം ആരംഭിക്കരുതെന്നും  എഐഎസ്എഫ് ആവശ്യപ്പെട്ടു.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനു മൂന്നുതരം ഫീസ് ഘടനയാണ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഇത് മെറിറ്റ് ലിസ്റ്റിനെ പൂര്‍ണമായും അട്ടിമറിക്കാനാണു നടപ്പിലാക്കുന്നതെന്നും എഐഎസ്എഫ് കുറ്റപ്പെടുത്തി. സ്വാശ്രയ കരാര്‍ ഒപ്പുവയ്ക്കുന്നതു ബുധനാഴ്ചത്തേയ്ക്കാണു സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code